കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള ഭീകരവാദം വളര്‍ത്തുന്നതില്‍ അമേരിക്കയുടെ പങ്ക് വ്യക്തമാക്കി സൗദി കിരീടാവകാശി

  • By Desk
Google Oneindia Malayalam News

റിയാദ്: ആഗോള തലത്തില്‍ ഭീകരവാദം വളര്‍ന്നതില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യന്‍ രാജ്യങ്ങളുടെ പങ്ക് വ്യക്തമാക്കി സൗദി കിരീടാവകാശി. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് ആഗോള തലത്തില്‍ വഹാബി പ്രസ്ഥാനത്തിന് തങ്ങള്‍ ശക്തി പകര്‍ന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തി.

ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ മോദി കുടുങ്ങി!! ചോര്‍ച്ച നേരത്തെ അറിയിച്ചിട്ടും നടപടിയെടുത്തില്ല!!ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ മോദി കുടുങ്ങി!! ചോര്‍ച്ച നേരത്തെ അറിയിച്ചിട്ടും നടപടിയെടുത്തില്ല!!

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വഹാബിസം പ്രചരിപ്പിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറാന്‍ രാജ്യങ്ങളുടെ നിര്‍ദേശ പ്രകാരം സൗദി ഭരണകൂടം സാമ്പത്തിക സഹായം നല്‍കിയ കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.

സോവിയറ്റ് യൂനിയന്‍ അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള മുസ്ലിം രാഷ്ട്രങ്ങളെ അക്രമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ശീതയുദ്ധ സമയത്ത് മുസ്ലിംകള്‍ക്കിടയില്‍ സോവിയറ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതിന്റെ ഭാഗമായി പാശ്ചാത്യന്‍ സഖ്യശക്തികളായ രാജ്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിലും മദ്റസകളിലും ഫണ്ട് ചെലവഴിക്കാന്‍ സൗദിയെ പ്രേരിപ്പിക്കുകയായിരുന്നു. അതേസമയം, ഇപ്പോള്‍ വഹാബി പ്രചാരണത്തിന് ഫണ്ടിറക്കുന്നത് സര്‍ക്കാറല്ലെന്നും മറിച്ച് സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അഫ്ഗാനിസ്താനില്‍ സോവിയറ്റ് അധിനിവേശത്തിനെതിരേ താലിബാനെ സഹായിച്ച സൗദി പൗരനായ ഉസാമ ബിന്‍ ലാദിനായിരുന്നു പിന്നീട് അല്‍ഖാഇദയ്ക്ക് രൂപം നല്‍കിയത്.

സൗദി രാജകുമാരനുമായി വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖകന്‍ കാരെന്‍ ഡി യംഗ് നടത്തിയ രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ വഹാബി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അമേരിക്കയുടെയും സൗദിയുടെയും പങ്ക് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇന്ന് വഹാബിസത്തിനെതിരേ ശക്തമായി നിലകൊള്ളുന്ന രാജ്യമായി സൗദി മാറിക്കഴിഞ്ഞതായും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

അഴിമതിക്കാരായ രാജകുമാരന്‍മാരെയും വ്യവസായികളെയും അറസ്റ്റ് ചെയ്ത സൗദി സര്‍ക്കാറിന്റെ നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പിനും അന്വേഷണങ്ങള്‍ക്കും ശേഷമായിരുന്നു ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നടപടി നല്ല ഫലം ചെയ്തതായും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ നേതാക്കളുമായുള്ള ബന്ധം, സിറിയ-യമന്‍ പ്രതിസന്ധികള്‍, ഇറാന്‍ ഭീഷണി തുടങ്ങിയ കാര്യങ്ങളും അദ്ദേഹം അഭിമുഖത്തില്‍ ചര്‍ച്ച ചെയ്തു.

ഓഖിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സൂസെപാക്യം; വാഗ്ദാനം പാലിച്ചില്ല, പ്രാധാന്യം സമ്മേളനങ്ങള്‍ക്ക്ഓഖിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സൂസെപാക്യം; വാഗ്ദാനം പാലിച്ചില്ല, പ്രാധാന്യം സമ്മേളനങ്ങള്‍ക്ക്

English summary
Saudi Crown Prince Mohammed Bin Salman made a historic confession about Wahhabism in a recent interview with The Washington Post\'s Karen DeYoung
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X