കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ഫോര്‍മുല അംഗീകരിക്കണം, അല്ലെങ്കില്‍ മിണ്ടാതിരിക്കണം, പലസ്തീന്‍ നേതാക്കളോട് സൗദി

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുല അംഗീകരിക്കാന്‍ ഫലസ്തീന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം പരാതി പറയുന്നത് ഒഴിവാക്കി മിണ്ടാതിരിക്കണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി ഇസ്രായേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈയിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ അമേരിക്കയിലെ ജൂത നേതാക്കളുമായി സൗദി കിരീടാവകാശി നടത്തിയ രഹസ്യ ചര്‍ച്ചയിലാണ് പലസ്തീന്‍ നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചതെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ചാനല്‍ 10 റിപ്പോര്‍ട്ട് ചെയ്തു.

ന്യുയോര്‍ക്കില്‍ വച്ച് അടച്ചിട്ട മുറിയില്‍ നടന്ന യോഗത്തില്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ബിന്‍ സല്‍മാന്‍ രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളില്‍ ഫലസ്തീനികള്‍ക്കു മുമ്പില്‍ വച്ചുനീട്ടിയ സമാധാന നിര്‍ദ്ദേശങ്ങളെല്ലാം തള്ളിക്കൊണ്ട് അവസരങ്ങള്‍ ഓരോന്നായി ഫലസ്തീന്‍ നേതൃത്വം കളഞ്ഞു കുളിച്ചു. നിലവിലെ ഫോര്‍മുല അംഗീകരിക്കുകയും ചര്‍ച്ചാ മേശയ്ക്കു ചുറ്റുമിരിക്കുകയും ചെയ്യേണ്ട സമയമാണിത്. അതല്ലെങ്കില്‍ അവര്‍ നാവടക്കുകയും പരാതി പറച്ചില്‍ നിര്‍ത്തുകയും വേണം- മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി ചാനല്‍ 10ന്റെ സീനിയര്‍ ഡിപ്ലൊമാറ്റിക് കറസ്‌പോണ്ടന്റ് ബറാക് റാവിദ് റിപ്പോര്‍ട്ട് ചെയ്തു.

 bin-salman-

ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ് എംബസി അവിടേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരേ ഫലസ്തീന്‍ നേതാക്കള്‍ ശക്തമമായി രംഗത്തുവന്നിരുന്നു. ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം വേണമെന്നുമാണ് ഫലസ്തീന്‍ നേതാക്കളുടെ നിലപാട്. എന്നാല്‍ അമേരിക്കയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനു മേല്‍ സൗദി കിരീടാവകാശി സമ്മര്‍ദ്ദം ചെലുത്തിയതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഫലസ്തീന്‍ നേതാക്കള്‍ തയ്യാറായില്ലെന്നു മാത്രമല്ല, ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കയെ മധ്യസ്ഥനായി അംഗീകരിക്കില്ലെന്നും അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ശേഷം യു.എസ് നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ പോലും ഫലസ്തീന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഇസ്രായേലും സൗദിയും സന്ദര്‍ശിച്ച പുതിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഫലസ്തീന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നില്ല.

ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിനായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അമേരിക്ക ചുമതലപ്പെടുത്തിയ ജാരെദ് കുഷ്‌നെറുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തുന്നയാളാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരം പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈയൊരു വ്യക്തിബന്ധമാണ് അമേരിക്കയുടെ ഫലസ്തീന്‍ ഫോര്‍മുല അംഗീകരിക്കാന്‍ സൗദിക്ക് പ്രേരണയായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുപോവേണ്ടത് അനിവാര്യമാണെന്നും കിരീടാവകാശി ജൂതനേതാക്കളെ ധരിപ്പിച്ചതായി അമേരിക്കന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യത്തില്‍ സൗദി അറേബ്യക്കോ മറ്റ് അറബ് രാജ്യങ്ങള്‍ക്കോ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സാധിക്കില്ല എന്നതിനാലാണിത്. ഇരു വിഭാഗവും സമാധാന ശ്രമങ്ങളുമായി മുന്നോട്ടുപോയാല്‍ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കാനുതകുന്ന അനുകൂല സാഹചര്യം ഉണ്ടാവുകയുള്ളൂ എന്നതാണ് ബിന്‍ സല്‍മാന്റെ നിലപാട്.

English summary
Saudi Crown Prince Mohammed bin Salman, often known as MBS, has told heads of US-based Jewish groups that the Palestinian leadership must accept conditions for peace put forward by the administration of US President Donald Trump, according to a report on Israeli media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X