കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യന്‍ പര്യടനം; സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൈനയിലെത്തി

Google Oneindia Malayalam News

ബീജിങ്: ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സൗദി അറേബ്യയുടെ സ്വാധീനം വര്‍ധിപ്പിക്കുയെന്ന് ലക്ഷ്യവുമായി പര്യടനം നടത്തുന്ന സൗദി കിരീടാവകാശി ചൈനയിലെത്തി. പാകിസ്താനും ഇന്ത്യയും സന്ദര്‍ശിച്ചതിന് ശേഷമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൈനയിലെത്തിയത്. വ്യാഴാച്ച് രാവിലെ ബിജീങ്ങിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ വിമാനത്താവളത്തില്‍ ചൈന ഔദ്യോഗികമായി സ്വീകരിച്ചു.

ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങുമായി വെള്ളിയാഴ്ച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച്ച നടത്തും. ചൈനയുടെ പ്രധാനപ്പെട്ട എണ്ണ ഇറക്കുമതി രാജ്യമാണ് സൗദി അറേബ്യ. അതുപോലെ മിലിട്ടറി ഡ്രോണുകള്‍ ഉള്‍പ്പടേയുള്ള നിരവധി ചൈനീസ് ഉത്പന്നങ്ങളുടേയും പ്രധാന വിപണിയാണ് സൗദി. ഇരു രാജ്യങ്ങള്‍ക്കുമിടിയില്‍ ബന്ധം ഊട്ടിയുറപ്പിക്കുന്ന കരാറുകള്‍ ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

mohammedbinsalman

പശ്ചിമേഷ്യയില്‍ സൗദിക്ക് വെല്ലുവിളികളുയര്‍ത്തുന്ന ഇറാനുമായി വിവിധ മേഖലകളില്‍ പരസ്പര സഹകരണത്തിന് ഒരുങ്ങാന്‍ ചൈന തീരുമാനിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൈനയില്‍ എത്തുന്നത്. ഇറാനില്‍ പ്രാദേശിക തലത്തില്‍ നിര്‍മ്മാണാത്മകമായ പങ്ക് വഹിക്കുകയാണ് ചൈന ഉദ്ദേശിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചൈനയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന സൗദി കിരീടാവകാശി ബീജിങ്ങില്‍ നിന്ന് നിന്ന് ദക്ഷിണ കൊറിയയിലേക്ക് പോവും. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ കശ്വോഗിയുടെ കൊലപാതകത്തില്‍ രാജകുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ വിദേശ പര്യടനം

English summary
Saudi crown prince Mohammed bin Salman in China on latest stop of Asian tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X