റിയാദിന്റെ രൂപം മാറ്റുന്നു; സൗദിയില്‍ ബൃഹദ് പദ്ധതിയുമായി രാജകുമാരന്, ചെലവിടുന്നത് 2300 കോടി ഡോളര്‍
Recommended Video

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ മുഖച്ഛായ മാറ്റാന്‍ തീരുമാനം. ബൃഹദ് പദ്ധതിക്കാണ് ഭരണകൂടം രൂപംനല്‍കിയിരിക്കുന്നത്. വളരെ തിരക്കേറിയ നഗരത്തിന്റെ വിശാലത കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. റിയാദില്‍ നാല് പ്രൊജക്ടുകള്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിന് വേണ്ടി 2300 കോടി ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്.
ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് സൗദി ഉദ്യോഗസ്ഥര്‍ പറയുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിയാദ് പുനര്‍നിര്‍മാണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ പര്യാപ്തമായ പശ്ചാത്തലം ഒരുക്കുകയാണ് ഭരണകൂടം. വിശദാംശങ്ങള്‍ ഇങ്ങനെ.....

റിയാദിന്റെ സൗന്ദര്യം കൂട്ടും
നഗരത്തിന്റെ വിശാലത വര്‍ധിപ്പിക്കുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം. വിനോദ പാര്‍ക്ക്, കായിക കേന്ദ്രം, കലാ കേന്ദ്രം, ഇടതൂര്‍ന്ന മരങ്ങളുള്ള നടപ്പാതകള്‍ എന്നിവയാണ് വരുന്നത്. റിയാദിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുയാണ് ഉദ്ദേശം.

റിയാദിലെ റോഡ് രാജകുമാരന്റെ പേരില്‍
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും പുതിയ പദ്ധതിയാണിത്. റിയാദിലെ ഒരു പ്രധാന റോഡ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരില്‍ നാമകരണം ചെയ്യാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്.

ജൂണിന് ശേഷം തുടങ്ങും
പുതിയ പദ്ധതികള്‍ ഈ വര്‍ഷം ജൂണിന് ശേഷം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയിരങ്ങള്‍ക്ക് ജോലി അവസരം നല്‍കുന്നതാണ് പദ്ധതികള്‍. സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കാനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

എത്രത്തോളം വേഗത്തില്‍
പുതിയ പദ്ധതികളുടെ പ്രഖ്യാപനം എത്രത്തോളം വേഗത്തില്‍ നടപ്പാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കാരണം, നേരത്തെ പ്രഖ്യാപിച്ച പല പദ്ധതികളും സാവകാശമാണ് നടപ്പാകുന്നത്. എണ്ണ വരുമാനത്തിന് പുറമെ മറ്റു ആദായ മാര്‍ഗങ്ങളും തേടുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.

ചെങ്കടല്‍ തീരത്തോട് ചേര്‍ന്ന്
ചെങ്കടല്‍ തീരത്തോട് ചേര്‍ന്ന നിയോം മെഗാ സിറ്റി പദ്ധതിക്ക് വേണ്ടി ചെലവ് പ്രതീക്ഷിക്കുന്നത് 50000 കോടി ഡോളറാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കുമെന്നാണ് കരുതുന്നത്. മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സല്മാന് രാജാവ്.

സൈക്ലിങ് ട്രാക്ക് നിര്‍മിക്കും
റിയാദില്‍ 84 മൈല്‍ ദൂരത്തില്‍ സൈക്ലിങ് ട്രാക്ക് നിര്‍മിക്കും. സെന്‍ട്രല്‍ പാര്‍ക്കിന്റെ നാല് മടങ്ങുന്ന പാര്‍ക്കാണ് വരാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ വേണ്ടി വരും നിര്‍മാണം പൂര്‍ത്തിയാകാന്‍ എന്നാണ് വിവരങ്ങള്‍.

പദ്ധതി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍
ഈ വര്‍ഷം ജൂണിന് ശേഷമാകും പദ്ധതി നടപ്പാക്കാന്‍ തുടങ്ങുക. 2023നും 2030നുമിടയിലായിട്ടാകും പദ്ധതി പൂര്‍ത്തിയാകുക. 70000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സ്പ പറയുന്നത്.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും
റിയാദിനെ കൂടുതല്‍ സൗന്ദര്യവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍. റോഡിന്റെ വശങ്ങളില് 1000 മനോഹര ചിത്രങ്ങള്‍ സ്ഥാപിക്കും. വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗദിയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെത്തുമെന്നാണ് കരുതുന്നത്.

വിവരം പുറത്തുവന്ന സാഹചര്യം
റിയാദില്‍ 50 ലക്ഷത്തോളം പേര് താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന റിയാദ് സൗന്ദര്യവല്‍ക്കരണം വരുമാനവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ടുള്ളതാണ്. പാശ്ചാത്യ മാധ്യമങ്ങളില്‍ സൗദി രാജകുടുംബത്തില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജകുമാരന്റെ പദ്ധതികള്‍ക്ക് രാജാവ് പിന്തുണ നല്കി എന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രതികരിക്കാതെ ഭരണകൂടം
റിയാദിലെ പ്രധാന റോഡ് രാജകുമാരന്റെ പേരിടാന്‍ സല്മാന് രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. രാജകുടുംബത്തിലെ ഐക്യമാണിതെല്ലാം സൂചിപ്പിക്കുന്നതെന്ന് പശ്ചിമേഷ്യന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജകുടുംബത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

വന്‍ സ്വീകാര്യത ലഭിക്കുന്നു
തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിന്‍ സല്മാന് 2030 പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. അടുത്തിടെ അദ്ദേഹം ഒട്ടേറെ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാത്തിനും യുവജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുണ്ടെന്നാണ് സൗദി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications