കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദിന്റെ രൂപം മാറ്റുന്നു; സൗദിയില്‍ ബൃഹദ് പദ്ധതിയുമായി രാജകുമാരന്‍, ചെലവിടുന്നത് 2300 കോടി ഡോളര്‍

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ ബൃഹദ് പദ്ധതിയുമായി രാജകുമാരന്‍ | Oneindia Malayalam

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ മുഖച്ഛായ മാറ്റാന്‍ തീരുമാനം. ബൃഹദ് പദ്ധതിക്കാണ് ഭരണകൂടം രൂപംനല്‍കിയിരിക്കുന്നത്. വളരെ തിരക്കേറിയ നഗരത്തിന്റെ വിശാലത കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. റിയാദില്‍ നാല് പ്രൊജക്ടുകള്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിന് വേണ്ടി 2300 കോടി ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്.

ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് സൗദി ഉദ്യോഗസ്ഥര്‍ പറയുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിയാദ് പുനര്‍നിര്‍മാണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ പര്യാപ്തമായ പശ്ചാത്തലം ഒരുക്കുകയാണ് ഭരണകൂടം. വിശദാംശങ്ങള്‍ ഇങ്ങനെ.....

 റിയാദിന്റെ സൗന്ദര്യം കൂട്ടും

റിയാദിന്റെ സൗന്ദര്യം കൂട്ടും

നഗരത്തിന്റെ വിശാലത വര്‍ധിപ്പിക്കുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം. വിനോദ പാര്‍ക്ക്, കായിക കേന്ദ്രം, കലാ കേന്ദ്രം, ഇടതൂര്‍ന്ന മരങ്ങളുള്ള നടപ്പാതകള്‍ എന്നിവയാണ് വരുന്നത്. റിയാദിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുയാണ് ഉദ്ദേശം.

 റിയാദിലെ റോഡ് രാജകുമാരന്റെ പേരില്‍

റിയാദിലെ റോഡ് രാജകുമാരന്റെ പേരില്‍

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും പുതിയ പദ്ധതിയാണിത്. റിയാദിലെ ഒരു പ്രധാന റോഡ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരില്‍ നാമകരണം ചെയ്യാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്.

ജൂണിന് ശേഷം തുടങ്ങും

ജൂണിന് ശേഷം തുടങ്ങും

പുതിയ പദ്ധതികള്‍ ഈ വര്‍ഷം ജൂണിന് ശേഷം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയിരങ്ങള്‍ക്ക് ജോലി അവസരം നല്‍കുന്നതാണ് പദ്ധതികള്‍. സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങളും നിക്ഷേപവും സൃഷ്ടിക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

 എത്രത്തോളം വേഗത്തില്‍

എത്രത്തോളം വേഗത്തില്‍

പുതിയ പദ്ധതികളുടെ പ്രഖ്യാപനം എത്രത്തോളം വേഗത്തില്‍ നടപ്പാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കാരണം, നേരത്തെ പ്രഖ്യാപിച്ച പല പദ്ധതികളും സാവകാശമാണ് നടപ്പാകുന്നത്. എണ്ണ വരുമാനത്തിന് പുറമെ മറ്റു ആദായ മാര്‍ഗങ്ങളും തേടുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.

ചെങ്കടല്‍ തീരത്തോട് ചേര്‍ന്ന്

ചെങ്കടല്‍ തീരത്തോട് ചേര്‍ന്ന്

ചെങ്കടല്‍ തീരത്തോട് ചേര്‍ന്ന നിയോം മെഗാ സിറ്റി പദ്ധതിക്ക് വേണ്ടി ചെലവ് പ്രതീക്ഷിക്കുന്നത് 50000 കോടി ഡോളറാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കുമെന്നാണ് കരുതുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സല്‍മാന്‍ രാജാവ്.

സൈക്ലിങ് ട്രാക്ക് നിര്‍മിക്കും

സൈക്ലിങ് ട്രാക്ക് നിര്‍മിക്കും

റിയാദില്‍ 84 മൈല്‍ ദൂരത്തില്‍ സൈക്ലിങ് ട്രാക്ക് നിര്‍മിക്കും. സെന്‍ട്രല്‍ പാര്‍ക്കിന്റെ നാല് മടങ്ങുന്ന പാര്‍ക്കാണ് വരാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ വേണ്ടി വരും നിര്‍മാണം പൂര്‍ത്തിയാകാന്‍ എന്നാണ് വിവരങ്ങള്‍.

 പദ്ധതി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍

പദ്ധതി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍

ഈ വര്‍ഷം ജൂണിന് ശേഷമാകും പദ്ധതി നടപ്പാക്കാന്‍ തുടങ്ങുക. 2023നും 2030നുമിടയിലായിട്ടാകും പദ്ധതി പൂര്‍ത്തിയാകുക. 70000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സ്പ പറയുന്നത്.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും

റിയാദിനെ കൂടുതല്‍ സൗന്ദര്യവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍. റോഡിന്റെ വശങ്ങളില്‍ 1000 മനോഹര ചിത്രങ്ങള്‍ സ്ഥാപിക്കും. വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗദിയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെത്തുമെന്നാണ് കരുതുന്നത്.

വിവരം പുറത്തുവന്ന സാഹചര്യം

വിവരം പുറത്തുവന്ന സാഹചര്യം

റിയാദില്‍ 50 ലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന റിയാദ് സൗന്ദര്യവല്‍ക്കരണം വരുമാനവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ടുള്ളതാണ്. പാശ്ചാത്യ മാധ്യമങ്ങളില്‍ സൗദി രാജകുടുംബത്തില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജകുമാരന്റെ പദ്ധതികള്‍ക്ക് രാജാവ് പിന്തുണ നല്‍കി എന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

പ്രതികരിക്കാതെ ഭരണകൂടം

പ്രതികരിക്കാതെ ഭരണകൂടം

റിയാദിലെ പ്രധാന റോഡ് രാജകുമാരന്റെ പേരിടാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. രാജകുടുംബത്തിലെ ഐക്യമാണിതെല്ലാം സൂചിപ്പിക്കുന്നതെന്ന് പശ്ചിമേഷ്യന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജകുടുംബത്തില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

വന്‍ സ്വീകാര്യത ലഭിക്കുന്നു

വന്‍ സ്വീകാര്യത ലഭിക്കുന്നു

തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിന്‍ സല്‍മാന്‍ 2030 പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. അടുത്തിടെ അദ്ദേഹം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാത്തിനും യുവജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുണ്ടെന്നാണ് സൗദി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ഹരിയാനയില്‍ പ്രിയമേറി കോണ്‍ഗ്രസ്; എസ്ബിപി കോണ്‍ഗ്രസില്‍ ലയിച്ചു!! രാഷ്ട്രീയ തരംഗം മാറുന്നുഹരിയാനയില്‍ പ്രിയമേറി കോണ്‍ഗ്രസ്; എസ്ബിപി കോണ്‍ഗ്രസില്‍ ലയിച്ചു!! രാഷ്ട്രീയ തരംഗം മാറുന്നു

English summary
Saudi Crown Prince To Oversee $23 Billion Riyadh Recreational Projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X