കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ശസ്ത്രക്രിയക്ക് വിധേയനായി, ആശുപത്രി വിട്ടു!!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ശസ്ത്രക്രിയക്ക് വിധേയനായതായി ഭരണകൂടം. അപ്പന്‍ഡൈസിറ്റിസിനുള്ള സര്‍ജറിക്കാണ് അദ്ദേഹം വിധേയനായത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം സര്‍ജറിക്ക് വിധേയനായത്. ക്യാമറകളുടെ സഹായത്തോടെ നടത്തുന്ന ലപ്പാറോസ്‌കോപ്പിക് ശസ്ത്രക്രിയയാണ് നടത്തിയത്. ദേഹത്ത് ചെറിയ മുറിവ് മാത്രമേ ഈ ശസ്ത്രക്രിയയില്‍ ഉണ്ടാവൂ.

1

നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആശുപത്രിയിലെത്തുന്ന ദൃശ്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം പുറത്തേക്ക് വരുന്നതും കാറില്‍ കയറുന്നതുമായ ദൃശ്യങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടിരുന്നു. സൗദിയുടെ മുഖച്ഛായ തന്നെ മാറ്റിയ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ യുഎസ് കടുത്ത രീതിയില്‍ നീങ്ങുന്ന അവസരത്തില്‍ കൂടിയാണ് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായത്. കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

സൗദിയുമായി ഈ വിഷയം ജോ ബൈഡന്‍ സംസാരിക്കാന്‍ ഒരുങ്ങുകയാണ്. സൗദിയുമായുള്ള നയം എങ്ങനെയാണെന്ന് യുഎസ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തിന് കീഴില്‍ എപ്പോഴും സൗദിക്ക് പിന്തുണ കിട്ടിയിരുന്നു. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ സൗദി ധാരാളം നടത്തുന്നുവെന്നാണ് ബൈഡന്‍ ഭരണകൂടം ആരോപിക്കുന്നത്. നേരത്തെ ഖഷോഗി വധത്തില്‍ അഞ്ച് പേരെ സൗദി വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍ ഖഷോഗി വധത്തില്‍ പങ്കില്ലെന്നാണ് സൗദിയുടെ നിലപാട്. നേരത്തെ ട്രംപ് ഈ വിഷയത്തിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതാണ് ബൈഡന്റെ വരവോടെ പുറത്തുവിട്ടത്.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Saudi Arabia Allows Women To Join The Nation's Military In Multiple Roles

English summary
saudi crown prince mohammed bin salman underwent a successful surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X