കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലേക്ക് നിക്ഷേപം ഒഴുകുന്നു; ഖത്തറിനെ പുകഴ്ത്തി സൗദി രാജകുമാരന്‍!! അപൂര്‍വ പ്രതികരണം

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തറിനെ പുകഴ്ത്തി സൗദി രാജകുമാരന്റെ അപൂർവ പ്രതികരണം | Oneindia Malayalam

റിയാദ്/ദോഹ: ഖത്തറും സൗദിയും തമ്മില്‍ നയതന്ത്ര ബന്ധമില്ല. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം പരസ്പരം കൊമ്പുകോര്‍ക്കലിലായിരുന്നു ഇരുരാജ്യങ്ങളും. എന്നാല്‍ ഇപ്പോള്‍ വേറിട്ട വാര്‍ത്തയാണ് വന്നിരിക്കുന്നത്. സൗദി ഭരണകൂടത്തിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിനെ പുകഴ്ത്തിയിരിക്കുന്നു.

വിയോജിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കി തന്നെയാണ് രാജകുമാരന്റെ പുകഴ്ത്തല്‍. ആഗോള മാധ്യമങ്ങള്‍ വന്‍ പ്രാധന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറിന്റെ സാമ്പത്തിക പുരോഗതിയെ കുറിച്ചാണ് അദ്ദേഹം എടുത്തുപറഞ്ഞത്...

ആദ്യ രാജ്യങ്ങളില്‍ ഖത്തര്‍

ആദ്യ രാജ്യങ്ങളില്‍ ഖത്തര്‍

ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തില്‍ ഇടംപിടിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതിവാതക സമ്പത്ത് കൈവശമുള്ളത് ഖത്തറിനാണ്. അതുതന്നെയാണ് അവരെ സമ്പന്നമാക്കുന്നതും. ആളോഹരി വരുമാനം കൂടുതലുള്ള രാജ്യം ഖത്തറാണ്. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് സൗദി രാജകുമാരന്റെ പുകഴ്ത്തല്‍.

വിയോജിപ്പുണ്ടെങ്കിലും...

വിയോജിപ്പുണ്ടെങ്കിലും...

ഖത്തറുമായി വിയോജിപ്പുണ്ടെന്ന് എടുത്തുപറഞ്ഞാണ് സൗദി രാജകുമാരന്‍ മുഹമ്മദ് ഖത്തറിനെ പുകഴ്ത്തിയത്. റിയാദിലെ വ്യവസായ ഉച്ചകോടിയിലായിരുന്നു രാജകുമാരന്റെ വേറിട്ട പ്രതികരണം. ഖത്തറിന്റെത് മികച്ച സാമ്പത്തിക വ്യവസ്ഥയാണെന്ന് രാജകുമാരന്‍ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷം കൂടുതല്‍ മെച്ചപ്പെടാന്‍ ഖത്തറിന് സാധിക്കുമെന്നും രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

സൗദിയെ മാറ്റാന്‍...

സൗദിയെ മാറ്റാന്‍...

പശ്ചിമേഷ്യയിലെ ഏറ്റവും നിക്ഷേപ കേന്ദ്രമുള്ള രാജ്യമാക്കി സൗദിയെ മാറ്റാനാണ് മുഹമ്മദ് രാജകുമാരന്റെ ശ്രമം. ഇതിന്റെ ഭാഗമാണ് വിദേശ കമ്പനികളെ ഉള്‍പ്പെടുത്തി മൂന്ന് ദിവസത്തെ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ലോകത്തെ പ്രധാന കമ്പനികള്‍ സൗദിയില്‍ നിക്ഷേപിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് മേധാവി സൗദി കിരീടവകാശിയുമായി ചര്‍ച്ച നടത്തി.

 പ്രാധാന്യം ലഭിക്കാന്‍ കാരണം

പ്രാധാന്യം ലഭിക്കാന്‍ കാരണം

ഖത്തറിനെതിരെ 2017 ജൂണിലാണ് സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഇതിന് പിന്നില്‍ പ്രധാനമായും ചരടുവലിച്ചത് ബിന്‍ സല്‍മാന്‍ രാജകുമാരനാണെന്നാണ് ആരോപണം. എന്നാല്‍ അദ്ദേഹം തന്നെയാണ് ഇപ്പോള്‍ ഖത്തറിനെ പുകഴ്ത്തി രംഗത്തുവന്നിരിക്കുന്നത്. അതാണ് ഈ പ്രസ്താവന ആഗോള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.

തിരിച്ചടി നേരിടുന്നു

തിരിച്ചടി നേരിടുന്നു

സൗദിയെ നിക്ഷേപ കേന്ദ്രമായ രാജ്യമാക്കി മാറ്റാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാണെങ്കിലും പുതിയ സംഭവ വികാസങ്ങള്‍ സൗദിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി രാജകുമാരന്‍ അടുത്തിടെ നടപ്പാക്കിയ പല പദ്ധതികളും നിക്ഷേപരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു. സ്ത്രീകള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന പരിഷ്‌കാരങ്ങളും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതമാണ് തിരിച്ചടിക്ക് കാരണം.

നേട്ടം ഖത്തറിന്

നേട്ടം ഖത്തറിന്

നിക്ഷേപകര്‍ക്ക് സൗദിയുടെ കാര്യത്തിലുള്ള ആശങ്ക ഗുണം ചെയ്യുന്നത് ഖത്തറിനാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഖത്തര്‍ 300 കോടി ഡോളറിന്റെ പ്രത്യേക ഫണ്ടിന് രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദോഹയില്‍ ആരംഭിക്കുന്ന സാമ്പത്തിക മേഖലയിലേക്കാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

 300 അല്ല 500 കോടിയാകും

300 അല്ല 500 കോടിയാകും

നിക്ഷേപത്തിന് എത്തുന്ന കമ്പനികള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച 300കോടിക്ക് പുറമെ, 200 കോടി ഡോളര്‍ കൂടി അനുവദിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഖത്തര്‍ എയര്‍വേയ്‌സും പ്രവര്‍ത്തനം വ്യാപിപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

 250 നഗരങ്ങളിലേക്ക് യാത്ര

250 നഗരങ്ങളിലേക്ക് യാത്ര

2022ഓടെ ലോകത്തെ 250 നഗരങ്ങളിലേക്ക് കൂടി സര്‍വീസ് നടത്താനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം. ഉപരോധം മൂലമുള്ള പ്രശ്‌നങ്ങള്‍ കമ്പനി മറികടന്നതായും സിഇഒ അക്ബര്‍ അല്‍ ബാഖിര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം നടപ്പായാല്‍ ലോകത്തെ എല്ലാ നഗരങ്ങളിലേക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനകമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സ് മാറും.

ഖത്തര്‍ അമീര്‍ പറയുന്നു

ഖത്തര്‍ അമീര്‍ പറയുന്നു

ഉപരോധകാലത്ത് രാജ്യം മുന്‍ വര്‍ഷങ്ങളേക്കാള്‍ ശക്തിയാര്‍ജിച്ചുവെന്ന് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി അടുത്തിടെ പറഞ്ഞിരുന്നു. എല്ലാ മേഖലിയിലും ഖത്തര്‍ സ്വാശ്രയത്വം നേടിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിക്ഷേപകര്‍ക്കും സൗഹൃദരാജ്യങ്ങള്‍ക്കും ഏറ്റവും വിശ്വസിക്കാന്‍ പറ്റിയ രാജ്യമാണ് ഖത്തറെന്നും അമീര്‍ വിദേശ സന്ദര്‍ശനത്തിനിടെ പറഞ്ഞതും കഴിഞ്ഞാഴ്ചയാണ്.

 റേറ്റിങ് വര്‍ധിച്ചു

റേറ്റിങ് വര്‍ധിച്ചു

ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ മുഡീസ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഖത്തറിന്റെ വളര്‍ച്ച എടുത്തുപറയുന്നുണ്ട്. ഇത് നിക്ഷേപകരെ ഖത്തറിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തറിന്റെ റേറ്റിങ് മുഡീസ് കുറച്ചിരുന്നു. എന്നാല്‍ ഈ മാസം ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കില്‍ വന്‍ കുതിപ്പാണ് ഖത്തര്‍ നടത്തിയത്.

 കയറ്റുമതി കുത്തനെ കൂടി

കയറ്റുമതി കുത്തനെ കൂടി

ഓഗസ്റ്റില്‍ ഖത്തര്‍ കയറ്റുമതിയില്‍ 40 ശതമാനം വര്‍ധനവുണ്ടായി. ഇന്ത്യയിലേക്കാണ് ഖത്തര്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. അതിന് പുറമെ ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഖത്തറിന്റെ പ്രധാന കയറ്റുമതി. ഓഗസ്റ്റില്‍ മാത്രം 2641 കോടി റിയാലിന്റെ കയറ്റുമതിയാണ് ഖത്തറില്‍ നിന്നുണ്ടായത്.

സൗദിക്ക് വന്‍ തിരിച്ചടി; അമേരിക്ക വാതില്‍ കൊട്ടിയടച്ചു, പ്രതിഷേധം ശക്തം!! കൊലയില്‍ കുരുങ്ങി ബന്ധംസൗദിക്ക് വന്‍ തിരിച്ചടി; അമേരിക്ക വാതില്‍ കൊട്ടിയടച്ചു, പ്രതിഷേധം ശക്തം!! കൊലയില്‍ കുരുങ്ങി ബന്ധം

English summary
Under pressure over Khashoggi killing, MBS praises Qatar economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X