കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനല്ല ഇന്ത്യ; സൗദിക്ക് നന്നായറിയാം, ബിന്‍ സല്‍മാന്‍ നാട്ടിലേക്ക് തിരിച്ചു, തന്ത്രം മാറ്റി

Google Oneindia Malayalam News

ദില്ലി: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശയാത്രയില്‍ തിരക്കിട്ട് മാറ്റങ്ങള്‍ വരുത്തി. യാത്ര പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യ പാകിസ്താന്‍ ബന്ധത്തില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടതാണ് യാത്രാ ഷെഡ്യൂള്‍ മാറ്റാന്‍ കാരണം. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതാണ് ബിന്‍ സല്‍മാന്റെ യാത്രയ്ക്ക് മങ്ങലുണ്ടാക്കിയത്. പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച സൗദി പിന്നീട് യാത്രയില്‍ മാറ്റം വരുത്തുകയായിരുന്നു.

ശനിയാഴ്ച പാകിസ്താനിലെത്തേണ്ടിയിരുന്ന കിരീടവകാശി ഞായറാഴ്ചയാണ് എത്തിയത്. പാകിസ്താനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് അദ്ദേഹം വന്നില്ല. പകരം തിങ്കളാഴ്ച രാത്രി സൗദിയിലേക്ക് തന്നെ തിരിച്ചുപോയി. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം ഇന്ത്യയിലെത്തി. ഇന്ത്യയിലെത്തുന്ന ബിന്‍ സല്‍മാന്‍ രാജകുമാരനൊപ്പം പരിവാരങ്ങള്‍ കുറവാകും. എന്തുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച പദ്ധതികള്‍ മാറ്റിയത്?...

പാകിസ്താനെ പോലെ അല്ല ഇന്ത്യ

പാകിസ്താനെ പോലെ അല്ല ഇന്ത്യ

പാകിസ്താനെ പോലെ അല്ല സൗദി അറേബ്യ ഇന്ത്യയെ കാണുന്നത്. പാകിസ്താന് ഒട്ടേറെ സഹായങ്ങള്‍ സൗദി ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദിയുടെ സഹായം ആവശ്യമില്ല. സുരക്ഷിതത്വമുള്ള വിപണിയാണ് ഇന്ത്യയുടേത്. ഇന്ത്യയുമായി സാമ്പത്തിക സഹകരണമുണ്ടാക്കാനും സൗദി ശ്രമിക്കുന്നുണ്ട്.

ഇന്ത്യയുടെ വികാരം മാനിച്ച്

ഇന്ത്യയുടെ വികാരം മാനിച്ച്

ഇന്ത്യയുടെ വികാരം മാനിച്ചാണ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പാകിസ്താനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് എത്താതിരുന്നത്. നേരത്തെ പാകിസ്താന്‍, ഇന്ത്യ, ചൈന എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ യാത്രാ ഷെഡ്യൂള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് അദ്ദേഹം ഇതില്‍ മാറ്റം വരുത്തി സൗദിയിലേക്ക് തിരിച്ചുപോയി.

ഇന്ത്യ അതൃപ്തി അറിയിച്ചു

ഇന്ത്യ അതൃപ്തി അറിയിച്ചു

പാകിസ്താനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരുന്നതില്‍ ഇന്ത്യയും അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. നിലവിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കിയാണ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദിലേക്ക് തന്നെ തിരിച്ചത്. ഇനി അദ്ദേഹം ചൊവ്വാഴ്ച രാത്രി ഇന്ത്യയിലെത്തും. പരിവാരങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും.

800ലധികം പേര്‍

800ലധികം പേര്‍

പാകിസ്താനിലേക്ക് വന്‍ സന്നാഹവുമായിട്ടാണ് സൗദി കിരീടവകാശി എത്തിയത്. 800ലധികം പേര്‍ അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് ഇത്രയും പേര്‍ എത്തില്ല. പകരം ആവശ്യത്തിന് വേണ്ടവര്‍ മാത്രമാണ് ബിന്‍ സല്‍മാന്‍ രാജകുമാരനൊപ്പമുണ്ടാകുക. ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി രാജകുമാരന്‍ ചൈനയിലേക്ക് പോകും.

അഞ്ച് നിക്ഷേപ കരാറുകള്‍

അഞ്ച് നിക്ഷേപ കരാറുകള്‍

ചൊവ്വാഴ്ച രാത്രി ഇന്ത്യയിലെത്തുന്ന സൗദി രാജകുമാരന്‍ ബുധനാഴ്ചയാണ് പ്രധാന ചര്‍ച്ചകള്‍ നടത്തുക. ഇന്ത്യയുമായി അഞ്ച് നിക്ഷേപ കരാറുകളില്‍ ഒപ്പുവയ്ക്കും. ഇരുരാജ്യങ്ങളും സംയുക്ത നാവിക അഭ്യാസം നടത്താന്‍ ധാരണയുണ്ടാക്കും. ഇതിന് പുറമെ പ്രതിരോധ രംഗത്ത് സഹകരണം സജീവമാക്കും.

സോളാര്‍ സഖ്യത്തില്‍ സൗദിയും

സോളാര്‍ സഖ്യത്തില്‍ സൗദിയും

നിക്ഷേപം, ഊര്‍ജം, ഭവനം എന്നീ മേഖലകളിലെ അഞ്ചു കരാറുകളില്‍ സൗദി കിരീടവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പുവെക്കും. അന്താരാഷ്ട്ര സോളാര്‍ സഖ്യത്തില്‍ സൗദിയും ചേരുമെന്നാണ് വിവരം. ഇതിന്റെ തീരുമാനവും ഇന്ത്യയില്‍ വെച്ചുണ്ടാകും. സൗദി കിരീടവകാശി പാകിസ്താന്‍ സന്ദര്‍ശിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്ന വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. യാത്ര നേരത്തെ പദ്ധതിയിട്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പം

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പം

സൗദി കിരീടവകാശി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്നാണ് സൂചനകള്‍. പാകിസ്താനും ഇന്ത്യയും ഒരുമിച്ച് സന്ദര്‍ശിക്കാനുള്ള മുന്‍ തീരുമാനം മാറ്റിയത് ഇതിന്റെ ഭാഗമായാണ്. സൗദി-പാക് സംയുക്ത പ്രസ്താവനയില്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചെങ്കിലും മധ്യസ്ഥതയ്ക്ക് സൗദി തയ്യാറാണെന്ന് പറഞ്ഞിട്ടേ ഇല്ല.

ചര്‍ച്ചയിലൂടെ പരിഹരിക്കണം

ചര്‍ച്ചയിലൂടെ പരിഹരിക്കണം

കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സൗദി-പാക് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ഇന്ത്യയിലെത്തും മുമ്പ് ബിന്‍ സല്‍മാന്‍ ഒരുപക്ഷേ യുഎഇ സന്ദര്‍ശിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പിന്തുണയാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

 സഹകരണം ശക്തം

സഹകരണം ശക്തം

സൗദി അറേബ്യയുടെ ഏഷ്യയിലെ ഏറ്റവും അടുത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. മാത്രമല്ല, ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയുമായി സൗദി അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞകുറച്ചു വര്‍ഷങ്ങളായി സഹകരണം ശക്തമാക്കിയിട്ടുണ്ട്. സൗദിയിലെ സ്മാര്‍ട്ട് സിറ്റി, റെഡ് സീ ടൂറിസം പ്രൊജക്ട് എന്നിവയില്‍ ഇന്ത്യന്‍ കമ്പനികളും നിക്ഷേപിക്കുന്നുണ്ട്.

സൗദി മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം

സൗദി മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം

സൗദിയുമായി മാത്രമല്ല, ഇറാനുമായും ഇന്ത്യ സഹകരണം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. സൗദിയും ഇറാനും ശത്രുതയിലാണ്. എന്നാല്‍ ഇന്ത്യ രണ്ട് രാജ്യങ്ങളുമായും സൗഹൃദമുണ്ടാക്കുന്നു. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായതിന് തൊട്ടുമുമ്പുള്ള ദിവസം ഇറാന്‍ സൈനികരെയും പാക് സംഘങ്ങള്‍ വധിച്ചിരുന്നു.

അതിര്‍ത്തി കടന്നുള്ള നീക്കം

അതിര്‍ത്തി കടന്നുള്ള നീക്കം

ഈ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇറാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ഇറാനും ഇന്ത്യയും പാകിസ്താനിലെ ഭീകരസംഘങ്ങള്‍ക്കെതിരെ ഒരുമിച്ച് നീങ്ങാന്‍ തീരുമാനിച്ചു. അതിനിടെയാണ് സൗദി രാജകുമാരന്‍ ഇന്ത്യയിലെത്തുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാന്‍ സൗദിയും ഇന്ത്യയും ധാരണയുണ്ടാക്കുമെന്നാണ് വിവരം.

കാസര്‍കോട് ഇരട്ടക്കൊലപാതകം; സിപിഎം നേതാവ് പിടിയില്‍, പാര്‍ട്ടി പുറത്താക്കുമെന്ന് എംഎല്‍എകാസര്‍കോട് ഇരട്ടക്കൊലപാതകം; സിപിഎം നേതാവ് പിടിയില്‍, പാര്‍ട്ടി പുറത്താക്കുമെന്ന് എംഎല്‍എ

English summary
Saudi Crown Prince returns to Riyadh then makes stand alone visit to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X