കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാൽ ഖഷോഗി വധത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു: സൌദി കിരിടാവകാശി സൽമാൻ രാജകുമാരൻ

Google Oneindia Malayalam News

റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ പ്രതികരണവുമായി സൌദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ വെളിപ്പെടുത്തൽ. ഖഷോഗിയെ വധിച്ചതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും തന്റെ ഭരണ നിയന്ത്രണത്തിന് കീഴിലണെന്നുമാണ് സൽമാൻ പ്രതികരിച്ചത്. യുഎസ് വാർത്താ ചാനലായ പിബിഎസ് സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച സൽമാന്റെ പ്രതികരണമെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഖഷോഗിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിനാണ് ഡോക്യൂമെന്ററി പുറത്തിറങ്ങുന്നത്.

ബര്‍ട്ട് വദ്രയ്ക്ക് കുരുക്ക്, ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റഡി ആവശ്യപ്പെട്ടു!ബര്‍ട്ട് വദ്രയ്ക്ക് കുരുക്ക്, ജാമ്യം റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റഡി ആവശ്യപ്പെട്ടു!

ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് സൽമാൻ ഇത്തരത്തിൽ പരസ്യ പ്രസ്താവനകൾ നടത്തുന്നത്. എന്നാൽ സൽമാന്റെ വിമർശകനായിരുന്ന ഖഷോഗിയുടെ മരണത്തിൽ സൽമാന് പങ്കുണ്ടെന്ന ആരോപണങ്ങൾ സൌദി നേരത്തെ തന്നെ നിഷേധിച്ചിരുന്നു. എന്നാൽ ഖഷോഗി വധം നടന്നത് തനിക്ക് കീഴിലാണെന്നും എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നവെന്നാണ് പിബിഎസിന്റെ മാർട്ടിൻ സ്മിത്തിനോട് സൽമാൻ പറഞ്ഞത്.

x1-1569507777-jpg-pag

എന്നാൽ ഖഷോഗിയെ വധിക്കാൻ സൽമാൻ ഉത്തരവിട്ടെന്നാണ് സിഐഎയും മറ്റ് പാശ്ചാത്യ സർക്കാരുകളുടേയും വാദം. ഖഷോഗിയുടെ മരണത്തിൽ ആഗോളതലത്തിൽ സൌദിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. തുർക്കിയിലെ ഇസ്താംബുളിലുള്ള സൌദി കോൺസുലേറ്റിൽ വെച്ച് 2018 ഒക്ടോബർ ഒന്നിനാണ് വാഷിഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായ ഖഷോഗി വധിക്കപ്പെട്ടത്. സൌദിയുടെ പ്രത്യേക 15 അംഗ സ്ക്വാഡാണ് ഖഷോഗിയെ വധിച്ചത്. ഖഷോഗി വധത്തിൽ സൽമാൻ രാജകുമാരനെ ആദ്യം പ്രതിസ്ഥാനത്ത് നിർത്തിയത് തുർക്കിയിലെ മാധ്യമങ്ങളാണ്. എന്നാൽ ഖഷോഗി വധത്തിൽ 11 പേരെയാണ് സൌദി വിചാരണക്ക് വിധേയരാക്കിയത്. അന്വേഷണം സംബന്ധിച്ചും തുർക്കി സൌദിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സൽമാന്റെ വിശ്വസ്തനായ സൌദ് അൽ ഖഹ്ത്താനി സ്കൈപ്പ് വഴി നിർദേശങ്ങൾ നൽകിയെന്ന് നേരത്തെ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

താങ്കൾ അറിയാതെ ഇത്തരത്തിലൊരു വധം നടന്നുവെന്ന സ്മിത്തിന്റെ ചോദ്യത്തിന് ഇപ്രകാരമാണ് സൽമാൻ പ്രതികരിച്ചത്. ഞങ്ങളുടെ രാജ്യത്ത് രണ്ട് കോടി ജനങ്ങളുണ്ട്. " 30 ലക്ഷം സർക്കാർ ജീവനക്കാരുണ്ട്' ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്യാൻ എനിക്ക് ഉദ്യോഗസ്ഥരും മന്ത്രിമാരുമുണ്ട്. അവർക്കാണ് അത് നോക്കാനുള്ള ഉത്തരവാദിത്തവും അധികാരവും. കൊലയാളികൾക്ക് സർക്കാർ വിമാനങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന ചോദ്യത്തോടാണ് സൽമാൻ ഇപ്രകാരം പ്രതികരിച്ചത്.

English summary
Saudi Crown Prince's response over Jamal Khashoggi's Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X