കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ അടുത്ത പണി വരുന്നു; ഡിസംബറില്‍ എണ്ണവില കുത്തനെ കൂടും, അമേരിക്കന്‍ ആവശ്യം തള്ളി

Google Oneindia Malayalam News

Recommended Video

cmsvideo
ഡിസംബറില്‍ എണ്ണവില കുത്തനെ കൂടും | Oneindia Malayalam

റിയാദ്: എണ്ണവില കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറഞ്ഞുവരികയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാണ് വിപണിയിലെ നിലവിലെ സാഹചര്യം. അമേരിക്കയും റഷ്യയും സൗദിയും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചതാണ് വില കുറയാന്‍ കാരണമായത്. എന്നാല്‍, വില താഴ്ന്നുവരുന്നതില്‍ സൗദി അറേബ്യയ്ക്ക് കടുത്ത നിരാശയുണ്ട്.

അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമാണ് സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടിയത്. എന്നാല്‍ ഇനി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് സൗദിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. ഇതോടെ വില ഇനിയും കുത്തനെ വര്‍ധിക്കാനാണ് സാധ്യത. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍

ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍

ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. പ്രതിദിനം ഉല്‍പ്പാദനത്തില്‍ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുത്തും. ഡിസംബര്‍ മുതലാണ് ഉല്‍പ്പാദനം കുറയ്ക്കുക. അമേരിക്ക ഉല്‍പ്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് സൗദിയുടെ മറിച്ചുള്ള പുതിയ തീരുമാനം.

നിലപാട് മാറ്റാന്‍ കാരണം

നിലപാട് മാറ്റാന്‍ കാരണം

ഇറാനെതിരെ അമേരിക്ക ഉപരോധം ചുമത്തിയിരിക്കുകയാണ്. ഇറാന്റെ എണ്ണ എല്ലാ രാജ്യങ്ങള്‍ക്കും ഇപ്പോള്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടണമെന്നാണ് അമേരിക്കയുടെ ആവശ്യം. വില കുറഞ്ഞതോടെ സൗദി പഴയ നിലപാടിലേക്ക് മാറുകയാണ്.

അമേരിക്കന്‍ എണ്ണ വര്‍ധിച്ചു

അമേരിക്കന്‍ എണ്ണ വര്‍ധിച്ചു

നിലവില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയാണ്. രണ്ടുദിവസം മുമ്പ് പുറത്തുവന്ന കണക്കിലാണ് ഇക്കാര്യം വ്യകതമാക്കുന്നത്. സൗദിയെയും റഷ്യയെയും പിന്തള്ളിയാണ് അമേരിക്ക മുന്നിലെത്തിയത്. അമേരിക്കന്‍ എണ്ണ കൂടുതലായി വിപണിയില്‍ എത്തിയതാണ് വില കുറയാന്‍ കാരണം.

മുന്നേറ്റത്തിന് കാരണം

മുന്നേറ്റത്തിന് കാരണം

സാധാരണ സൗദി അറേബ്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യാറ്. നേരിയ വ്യത്യാസത്തില്‍ റഷ്യയും അമേരിക്കയും തൊട്ടുപിന്നിലുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമേരിക്ക ഉല്‍പ്പാദനം വന്‍ തോതില്‍ കൂട്ടി. ഇതാണ് സൗദിയെയും റഷ്യയെയും പിന്തള്ളി അമേരിക്ക മുന്നിലെത്താന്‍കാരണമെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയും സൗദിയും

റഷ്യയും സൗദിയും

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ സംഘത്തില്‍ അംഗമല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് റഷ്യയാണ്. റഷ്യയും സൗദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉല്‍പ്പാദനം ഒരു പരിധി വിടരുതെന്നും വില കുത്തനെ താഴുന്ന സാഹചര്യമുണ്ടാക്കരുതെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.

ഇറാന്‍ മാത്രമല്ല

ഇറാന്‍ മാത്രമല്ല

എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് ഉല്‍പ്പാദനം കൂട്ടിയത്. ഇറാന്റെ എണ്ണ വിപണിയില്‍ നിന്ന് ഇല്ലാതാകുന്നു എന്നത് മാത്രമല്ല അമേരിക്ക സമ്മര്‍ദ്ദം ചെലുത്താന്‍ കാരണം. വന്‍തോതില്‍ ഉല്‍പ്പാദനം നടത്തിയിരുന്ന വെനസ്വേലയില്‍ നിന്നും രാഷ്ട്രീയ അസ്ഥിരത കാരണം മതിയായ അളവില്‍ എണ്ണ വിപണിയില്‍ എത്തുന്നില്ല.

സൗദി മന്ത്രി പറയുന്നു

സൗദി മന്ത്രി പറയുന്നു

ഡിസംബര്‍ മുതല്‍ ദിവസവും ഉല്‍പ്പാദനത്തില്‍ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് സൗദിയുടെ തീരുമാനം. ഇക്കാര്യം സൗദി ഊര്‍ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് തന്നെയാണ് അറിയിച്ചത്. അബൂദാബിയില്‍ നടന്ന യോഗത്തിന്റെ വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. ഒക്ടോബറില്‍ സൗദി 10.7 ദശലക്ഷം ബാലല്‍ എണ്ണയാണ് ഓരോ ദിവസവും വിപണിയില്‍ എത്തിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

വില കുറയാന്‍ പാടില്ല

വില കുറയാന്‍ പാടില്ല

അബൂദാബിയില്‍ നടന്ന യോഗത്തില്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍ മറിച്ചുള്ള അഭിപ്രായമാണ് പ്രകടിപ്പിച്ചത്. റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര എണ്ണ ഉല്‍പ്പാദക സംഘത്തില്‍ 10 രാജ്യങ്ങളാണുള്ളത്. വില ഒരു പരിധി വിട്ട് കുറയുന്നതിനോട് ഇവര്‍ക്കും യോജിപ്പില്ല.

30 വര്‍ഷത്തിനിടയില്‍ ആദ്യം

30 വര്‍ഷത്തിനിടയില്‍ ആദ്യം

ഒക്ടോബറില്‍ റഷ്യ അവരുടെ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള ഉല്‍പ്പാദനമാണ് നടത്തിയത്. ഓരോ ദിവസവും 11.41 ദശലക്ഷം ബാലല്‍ എണ്ണ. കഴിഞ്ഞ മെയ് മാസത്തില്‍ 440000 ബാരലായിരുന്നു ഉല്‍പ്പാദനം. ജൂണിലാണ് ഉല്‍പ്പാദനം കൂട്ടാന്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് നടന്ന ചര്‍ച്ചയിലും ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചു. കുതിച്ചുയര്‍ന്ന വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തീരുമാനം.

നവംബറിലെ മാറ്റം

നവംബറിലെ മാറ്റം

അമേരിക്കയും ഏറ്റവും ഉയര്‍ന്ന അളവില്‍ എണ്ണ ഉല്‍പ്പാദനം നടത്തി. നവംബറില്‍ അമേരിക്കയുടെ ഉല്‍പ്പാദന കണക്ക് ഓരോ ദിവസവും 11.6 ദശലക്ഷമാണെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞമാസങ്ങളില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നത് ആഗോള സമ്പദ് വ്യവസ്ഥയുടെ ഗതിമാറ്റിയിരുന്നു. തുടര്‍ന്നാണ് വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉല്‍പ്പാദനം കൂട്ടിയത്.

ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ഇപ്പോള്‍ വില കുറഞ്ഞുവരികയാണ്. അതാണ് സൗദിയെ ആശങ്കയിലാഴ്ത്തുന്നത്. ഭൂമിക്കടിയിലെ നേര്‍ത്ത പാറ തുരന്നെടുത്താണ് അമേരിക്ക ഷെല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. ഷെല്ലിന്റെ ഉല്‍പ്പാദനം ഇനിയും കൂടുമെന്നാണ് വിവരം. ഉല്‍പ്പാദനം കുറയുകയും വില കുത്തനെ ഉയരുകയും ചെയ്താല്‍ ഇന്ത്യ പോലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും.

തര്‍ക്കം തീര്‍ന്നു; സിനിമാ താരങ്ങള്‍ ഗള്‍ഫിലേക്ക്, അബൂദാബിയില്‍ ആദ്യ ഷോ!! മോഹന്‍ലാലിന്റെ ശ്രമംതര്‍ക്കം തീര്‍ന്നു; സിനിമാ താരങ്ങള്‍ ഗള്‍ഫിലേക്ക്, അബൂദാബിയില്‍ ആദ്യ ഷോ!! മോഹന്‍ലാലിന്റെ ശ്രമം

English summary
Saudi Arabia to cut oil exports by 500,000 bpd in December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X