'ഐ ഡോണ്ട് ലൈവ് യു' എന്നു പറഞ്ഞ ഏഴുവയസുകാരിയെ അച്ഛന്‍ അടിച്ചുക്കൊന്നു
റിയാദ്: തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞ മകളെ സ്വന്തം അച്ഛന്‍ അടിച്ചുക്കൊന്നു. ഏഴു വയസുകാരിയെയാണ് അച്ഛന്‍ കൊലപ്പെടുത്തിയത്. സൗദി അറേബ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നത്. അച്ഛന്റെ മുഖത്ത് നോക്കി മകള്‍ 'ഐ ഡോണ്ട് ലൈവ് യു' എന്നു പറയുകയായിരുന്നു. രോഷാകുലനായ അച്ഛന്‍ മകളെ ക്രൂരമായി മര്‍ദ്ദിച്ചു.
സെപ്റ്റംബര്‍ 24ന് 'ഈദ് അല്‍ അഥ' ആഘോഷ ദിവസമാണ് കുട്ടി മരിക്കുന്നത്. യാറാ എന്ന പെണ്‍കുട്ടി മൂന്നു മാസമായി അച്ഛനോടൊപ്പം റിയാദില്‍ താമസിക്കുകയായിരുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോഴാണ് കുട്ടിയെ അച്ഛന്‍ ഏറ്റെടുക്കുന്നത്. അന്നവള്‍ക്ക് ഏഴ് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ തനിക്ക് വിട്ടു തരണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

മകള്‍ക്ക് അച്ഛനോടൊപ്പം പോകാന്‍ താല്‍പര്യമില്ലായിരുന്നുവെന്നാണ് സാറയുടെ അമ്മ വ്യക്തമാക്കുന്നത്. അവള്‍ക്ക് എപ്പോഴും സങ്കടമായിരുന്നുവെന്നും അമ്മ പറയുന്നു. സെപ്റ്റംബര്‍ 24ന് അച്ഛന്‍ കുട്ടിയോട് തന്നെ ഇഷ്ടമാണോയെന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ അതിനു കുട്ടി ഇല്ലെന്നാണ് മറുപടി നല്‍കിയത്.
ദേഷ്യം പിടിച്ച അച്ഛന്‍ മുറിയിലെ എയര്‍ കണ്ടീഷണറിന്റെ പൈപ് കൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് ലോഹം കൊണ്ടുണ്ടാക്കിയ വസ്തു കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. മര്‍ദ്ദിച്ച് അവശയാക്കിയ കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടി അച്ഛന്‍ പോകുകയും ചെയ്തു. കുറച്ച് സമയം കഴിഞ്ഞ് മുറി തുറന്നു നോക്കിയപ്പോഴാണ് കുട്ടിക്ക് ബോധമില്ലാത്ത വിവരം അറിയുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications