കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ രാജകുമാരന്‍മാര്‍ അറസ്റ്റില്‍; ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ നിന്ന് ആശ്ചര്യപ്പെടുത്തുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. രാജ കുടുംബത്തിലെ മൂന്ന് പ്രമുഖരെ അറസ്റ്റ് ചെയ്തു. സൗദി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് ന്യൂയോര്‍ക്ക് ടൈംസ്, റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി.

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി രാജാവ് സല്‍മാന്റെ സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ ഏറെ ജനകീയനായിരുന്ന മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും അറസ്റ്റിലായിട്ടുണ്ട്. അധികാര വടംവലിയുടെ ഭാഗമാണ് അറസ്റ്റ് എന്നാണ് കരുതുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

അറസ്റ്റിലായവര്‍, കുറ്റം

അറസ്റ്റിലായവര്‍, കുറ്റം

സൗദി രാജാവ് സല്‍മാന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, അനന്തരവന്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ എന്നിവരാണ് അറസ്റ്റിലായരില്‍ പ്രമുഖര്‍. രാജ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. രാജ്യദ്രോഹ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അറസ്റ്റ് ഇങ്ങനെ

അറസ്റ്റ് ഇങ്ങനെ

വെള്ളിയാഴ്ച രാവിലെയാണ് രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. കറുത്ത യൂണിഫോം ധരിച്ച പ്രത്യേക ഗാര്‍ഡുമാര്‍ ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കിരീടവകാശിയായി നിയമിക്കപ്പെടുമെന്ന് കരുതിയിരുന്ന രാജകുമാരനാണ് മുഹമ്മദ് ബിന്‍ നായിഫ്.

വധശിക്ഷ ലഭിക്കാവുന്ന കുറ്റം

വധശിക്ഷ ലഭിക്കാവുന്ന കുറ്റം

രാജാവിനെയും കിരീടവകാശിയെയും പുറത്താക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം. ഒരു പക്ഷേ, ജീവപര്യന്തം തടവോ വധശിക്ഷയോ വരെ കിട്ടാവുന്ന കേസാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ സഹോദരന്‍ നവാഫ് ബിന്‍ നായിഫ് രാജകുമാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2017ലേതിന് സമാനം

2017ലേതിന് സമാനം

സൗദി ഭരണകൂടം ഔദ്യോഗികമായി അറസ്റ്റിനോട് പ്രതികരിച്ചിട്ടില്ല. നേരത്തെ പണ്ഡിതന്‍മാരെയും സാമൂഹിക പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. 2017ല്‍ സൗദിയിലെ പ്രമുഖരായ വ്യവസായികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതും വന്‍ വാര്‍ത്തയായിരുന്നു. അഴിമതിക്കേസിലായിരുന്നു അറസ്റ്റ്. അഴിമതി പണം ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

 സൗദിയില്‍ തിരിച്ചെത്തിയ രാജകുമാരന്‍

സൗദിയില്‍ തിരിച്ചെത്തിയ രാജകുമാരന്‍

70 പിന്നിട്ട അഹമ്മദ് രാജകുമാരന്‍ 2018ലാണ് സൗദിയില്‍ തിരിച്ചെത്തിയത്. അദ്ദേഹം ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. സൗദി അറേബ്യ യമനില്‍ ഇടപെടുന്നതിനെ നേരത്തെ ചോദ്യം ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. സൗദി രാജാവിനെയും കീരിടവകാശിയെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ അഹമ്മദ് രാജകുമാരന്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ആരാണ് മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍

ആരാണ് മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍

മുമ്പ് സൗദിയുടെ കിരീടവകാശി ആയിരുന്നു മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍. മാത്രമല്ല, ആഭ്യന്തര മന്ത്രിയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. സൗദിയില്‍ തീവ്രവാദ വിരുദ്ധ നടപടികള്‍ ശക്തിപ്പെട്ടത് ഇദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെയാണ്. 2017ലാണ് ഇദ്ദേഹത്തെ മാറ്റി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശി ആയത്.

കൈയ്യില്‍ മുത്തം വയ്ക്കുന്ന ചിത്രം

കൈയ്യില്‍ മുത്തം വയ്ക്കുന്ന ചിത്രം

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും തമ്മില്‍ ഭിന്നതയുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നായിഫ് രാജകുമാരന്റെ കൈയ്യില്‍ മുത്തം വയ്ക്കുന്ന മുഹമ്മദ് രാജകുമാരന്റെ ചിത്രമാണ് ആ ദിവസങ്ങളില്‍ സൗദി അറേബ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

വീട്ടുതടങ്കല്‍

വീട്ടുതടങ്കല്‍

മുഹമ്മദ് ബി്ന്‍ നായിഫ് രാജകുമാരന്‍ വീട്ടുടങ്കലിലാണെന്ന് പിന്നീട് പാശ്ചാത്യമാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇദ്ദേഹം താസമിക്കുന്ന ജിദ്ദയിലെ കൊട്ടാരത്തില്‍ പ്രത്യേക ഗാര്‍ഡുമാരെ ഭരണകൂടം നിയമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സൗദി അറേബ്യന്‍ ഭരണകൂടം നിഷേധിക്കുകയാണ് ചെയ്തത്.

2017ലെ സംഭവം

2017ലെ സംഭവം

2017ല്‍ സമാനമായ രീതിയില്‍ സൗദി അറേബ്യയില്‍ പ്രമുഖര്‍ അറസ്റ്റിലായിരുന്നു. ലോക കോടീശ്വരന്‍മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ വ്യവസായികളെല്ലാം അറസ്റ്റിലായി. ഒരു വര്‍ഷത്തോളം കഴിഞ്ഞ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഴിമതിക്കേസിലാണ് നൂറിലധികം പ്രമുഖരെ അന്ന് സൗദിയില്‍ അറസ്റ്റ് ചെയ്തത്.

മോചനം ഇങ്ങനെ

മോചനം ഇങ്ങനെ

കിരിടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഏജന്‍സിയാണ് പ്രമുഖരായ വ്യവസായികളെയും രാജകുമാരന്‍മാരെയും 2017ല്‍ അറസ്റ്റ് ചെയ്തത്. ലോകത്തെ വന്‍കിട കമ്പനികളിലെല്ലാം നിക്ഷേപമുള്ള പ്രമുഖര്‍ അറസ്റ്റിലായത് ആഗോള സാമ്പത്തിക രംഗത്തെ ബാധിക്കുമോ എന്ന ആശങ്ക പരന്നിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ഈടാക്കിയ ശേഷം ഇവരെ വിട്ടയച്ചുവെന്നാണ് മാസങ്ങള്‍ക്ക് ശേഷം പുറത്തുവന്ന വിവരം.

റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടല്‍

റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടല്‍

അറസ്റ്റ് ചെയ്ത രാജകുമാരന്‍മാരെ 2017ല്‍ പാര്‍പ്പിച്ചത് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു. വിദേശ നേതാക്കള്‍ സൗദിയിലെത്തിയാല്‍ താമസിക്കുന്ന ആഡംബര ഹോട്ടലാണിത്. ഈ ഹോട്ടല്‍ താല്‍ക്കാലിക ജയിലാക്കി മാറ്റിയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. അന്ന് അര്‍ധരാത്രി നടന്ന അറസ്റ്റ് ലോകത്തെ മൊത്തം ഞെട്ടിച്ചുകൊണ്ടായിരുന്നു. സമാനമായ നീക്കം തന്നെയാണ് ഇപ്പോഴും നടന്നിരിക്കുന്നത്.

English summary
Saudi Detains Three Princes: US Media Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X