സൗദി ഉദ്യോഗസ്ഥരുടെ പീഡനം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
ഗുഡ്ഗാവ്: സൗദി നയതന്ത്ര ഉദ്യോഗസ്ഥര്‍ ഗുഡ്ഗാവിലെ വസതിയില്‍വെച്ച് നേപ്പാള്‍ സ്വദേശിനികളായ വീട്ടുജോലിക്കാരെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസിന് നിര്‍ണായക തെളിവു ലഭിച്ചു. വസതിയിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ചില ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലായിരുന്നെങ്കിലും ഉദ്യോഗസ്ഥന്റെ വസതിയിലെ സന്ദര്‍ശകരെ സിസിടിവി വ്യക്തമായതായാണ് വിവരം.
സൗദി ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് തങ്ങളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു സ്ത്രീകളുടെ പരാതി. വൈദ്യ പരിശോധനയില്‍ ലൈംഗിക പീഡനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പോണ്‍ സിനിമകള്‍ കണ്ട് അതേ രീതിയില്‍ സ്ത്രീകളെ ലൈംഗിക പരീക്ഷണത്തിന് വിധേയരാക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്.

സ്ത്രീകള്‍ പരാതി നല്‍കിയ ഉടന്‍ സൗദി ഉദ്യോഗസ്ഥന്‍ ഭാര്യയ്‌ക്കൊപ്പം ഇന്ത്യ വിട്ടിരുന്നു. അതേസമയം പരാതിയില്‍ സഹകരിക്കുമെന്ന സൗദി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറോളം സിസിടിവി ക്യാമറകളില്‍നിന്നും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഡിവിആര്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇവ മധുബാനി ഫോറന്‍സിക് ലാബറട്ടറിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തത്.
സിസിടിവി ദൃശ്യങ്ങളില്‍ പീഡനത്തിന് ഇരയാക്കിയ വ്യക്തികള്‍ ഉണ്ടോയെന്നകാര്യം ജോലിക്കാരുടെ തിരിച്ചറിയലുശേഷം മാത്രമേ വ്യക്തമാകൂ. ഇവര്‍ സപ്തംബര്‍ 10ന് സ്വദേശത്തേക്ക് മടങ്ങിയിരുന്നു. തുടരന്വേഷണത്തിന് പരാതിക്കാരുടെ ആവശ്യമില്ലെന്ന് പോലീസ് പറഞ്ഞു. ആവശ്യമെങ്കില്‍ അവരെ നേപ്പാളില്‍ ചെന്ന് സന്ദര്‍ശിച്ച് വിവരം ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.












Click it and Unblock the Notifications