സൗദിയില്‍ പെണ്‍കുട്ടികള്‍ അബായ ധരിക്കരുത്; പരീക്ഷാ വേളയില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍
റിയാദ്: സൗദി അറേബ്യയില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. പരീക്ഷ വേളയില്‍ അബായ ധരിക്കരുത് എന്നാണ് പുതിയ നിര്‍ദേശം. സ്‌കൂള്‍ യൂണിഫോം ധരിച്ചുവേണം പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ എന്ന് സര്‍ക്കാര്‍ ഏജന്‍സിയായ സൗദി വിദ്യാഭ്യാസ-പരിശീലന അവലോകന കമ്മീഷന്‍ (ഇടിഇസി) അറിയിച്ചു.
സാധാരണ സൗദിയിലെ യുവതികള്‍ അബായ ധരിച്ചാണ് പുറത്തിറങ്ങാറ്. വളരെ അയഞ്ഞ വസ്ത്രമാണിത്. എന്നാല്‍ പരീക്ഷാ ഹാളില്‍ ഇത് ധരിക്കരുത് എന്നാണ് നിര്‍ദേശം...

യുവതികളായ വിദ്യാര്‍ഥിനികളെ അബായ ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് ഇടിഇസി അറിയിച്ചു. പരീക്ഷ വേളയില്‍ മാത്രമാണ് ഈ നിര്‍ദേശം ബാധകമാകുക. പരീക്ഷാ ഹാളില്‍ കയറുമ്പോള്‍ സ്‌കൂളിലെ യൂണിഫോം ആയിരിക്കണം വേഷം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതും മാന്യമായതുമായിരിക്കണം യൂണിഫോം എന്നും ഇടിഇസി പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

സൗദിയില്‍ സാധാരണ സത്രീകള്‍ അബായ ആണ് ധരിക്കാറ്. വളരെ അയഞ്ഞ രീതിയിലുള്ള മേല്‍വസ്ത്രമാണിത്. ഇറുകിയതും നേര്‍ത്തതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് സൗദിയില്‍ പ്രോല്‍സാഹിപ്പിക്കാറില്ല. എന്നാല്‍ പരീക്ഷാ ഹാളില്‍ മാത്രമാണ് പുതിയ നിര്‍ദേശം നടപ്പാക്കുക. യൂണിഫോം നിര്‍ബന്ധമായും പരീക്ഷാ ഹാളില്‍ ധരിക്കണം എന്നാണ് നിര്‍ദേശം.

2017ലാണ് ഇടിഇസി രൂപീകരിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിഭാഗമാണിത്. വിദ്യാഭ്യാസ മന്ത്രാലയത്തെ സഹായിക്കലാണ് ദൗത്യം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആസൂത്രണം, അവലോകനം, പരിശോധന, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരം, പരിശീലന രീതി എന്നിവയെല്ലാം നിര്‍ദേശിക്കുക ഇടിഇസിയാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന് അവശ്യം വേണ്ട നിര്‍ദേശങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കുകയാണ് ഇടിഇസി ചെയ്യുക.

നിയമപരമായും സാമ്പത്തികമായും സ്വതന്ത്രമായിട്ടാണ് ഇടിഇസി പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നേരിട്ടാണ് ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സൗദിയുടെ പുതിയ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ്. കിരീടവകാശിയായ ഇദ്ദേഹത്തെ അടുത്തിടെയാണ് സല്‍മാന്‍ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചത്.

സൗദി അറേബ്യ പരിഷ്‌കരണത്തിന്റെ പാതയിലാണ്. ഒട്ടേറെ പരിഷ്‌കാരങ്ങളാണ് അടുത്തിടെ നടപ്പാക്കിയത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017ലാണ് സൗദിയുടെ കിരീടവകാശിയായി ചുമതലയേറ്റത്. അതിന് ശേഷമാണ് പരിഷ്‌കാര പദ്ധതികള്‍ നടപ്പാക്കി തുടങ്ങിയത്. വനിതകള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളും ഇളവുകളും സൗദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള അനുമതിയും വനിതകള്‍ക്ക് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications