കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാ അത്ത് പുസ്തകങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്... ഐസിസ് പേടിയിലോ ഇതെല്ലാം?

Google Oneindia Malayalam News

ജിദ്ദ: സുന്നി ഭൂരിപക്ഷ രാഷ്ട്രമാണെങ്കിലും സൗദി അറേബ്യയ്ക്ക് ഇപ്പോള്‍ ഐസിസ് തീവ്രവാദത്തെ ഏറെ ഭയം ഉണ്ട്. രാജ്യത്ത് നടന്ന പല സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഐസിസ് ആണെന്ന് തെളിഞ്ഞിട്ടും ഉണ്ട്. അതുകൊണ്ട് തന്നെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിക്കൊണ്ടിരിയ്ക്കുകയാണ്.

അതിനിടയിലാണ് മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ജമാ അത്തെ ഇസ്ലാമി സ്ഥാപകന്‍ മൗദൂദിയുടേതടക്കം ഒട്ടെറെ പേരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിയ്ക്കാന്‍ നിര്‍ദേശിച്ചു എന്നാണ് വാര്‍ത്ത. മൗദൂദിയെ കൂടാതെ മുല്ലപ്പൂ വിപ്ലവത്തിന്റെ നേതൃസ്ഥാനത്തുണ്ടായ മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കളുടെ പുസ്തകങ്ങളും പിന്‍വലിയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മൗദൂദി

മൗദൂദി

ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകനാണ് അബുല്‍ അഅ്‌ല മൗദൂദി. 1941 ല്‍ ആണ് മൗദൂദി ജമാ അത്തെ ഇസ്ലാമി സ്ഥാപിയ്ക്കുന്നത്.

 മൗദൂദിയ്ക്ക് നിരോധനമോ

മൗദൂദിയ്ക്ക് നിരോധനമോ

മൗദൂദിയുടെ പുസ്തകങ്ങളെല്ലാം സൗദി അറേബ്യ നിരോധിച്ചോ? ഇല്ല. മൗദൂദിയുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിയ്ക്കാനാണ് ഉത്തരവ്.

പുതിയ ഉത്തരവല്ല

പുതിയ ഉത്തരവല്ല

ഇത് പുതിയ ഒരു ഉത്തരവല്ല എന്നാണ് റിപ്പോര്‍ട്ട്. ഏഴ് വര്‍ഷം മുമ്പാണ് ഈ ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്. ഈ പുസ്തകങ്ങള്‍ ലൈബ്രറികളില്‍ നിന്ന് നീക്കിയെന്ന് ഉറപ്പാക്കാനാണ് ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.

എത്ര പുസ്തകങ്ങള്‍

എത്ര പുസ്തകങ്ങള്‍

80 പുസ്തകങ്ങളാണ് സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ് തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങളും പിന്‍വലിയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പേരടക്കം

പേരടക്കം

ഏതൊക്കെ പുസ്തകങ്ങള്‍ പിന്‍വലിയ്ക്കണം എന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശം തന്നെ നല്‍കിയിട്ടുണ്ട്. എഴുത്തുകാരുടെ പേരും പുസ്തകത്തിന്റെ പേരും അടങ്ങിയ പട്ടികയാണ് നല്‍കിയിരിയ്ക്കുന്നത്.

മറ്റ് പുസ്തകങ്ങള്‍

മറ്റ് പുസ്തകങ്ങള്‍

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് ലഭിയ്ക്കുന്നവയല്ലാതെ മറ്റ് പുസ്തകങ്ങള്‍ സംഭാവനയായിപ്പോലും ഇനി സ്വീകരിയ്ക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്താണ് സംഭവം

എന്താണ് സംഭവം

തീവ്രവാദം സംബന്ധിച്ച ആശയക്കുഴപ്പങ്ങളാണോ ചില പ്രത്യേക എഴുത്തുകാരുടെ പുസ്തകങ്ങള്‍ മാത്രം പിന്‍വലിയ്ക്കാന്‍ ഉത്തവിടാനുള്ള കാരണം? ഇക്കാര്യത്തില്‍ ഇപ്പോഴും രണ്ട് അഭിപ്രായമുണ്ട്.

English summary
Saudi Arabia withdraw books of Maududi and Muslim Brotherhood writers from School Libraries: Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X