വീട്ടുജോലിക്കാരിയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് സൗദി തൊഴിലുടമ
റിയാദ്: എന്തിനും ഏതിനും ഓണ്‍ലൈനില്‍ തിരയുന്നവരാണല്ലോ അധികവും. മൊബൈല്‍ ഫോണ്‍ മുതല്‍ മുലപ്പാല്‍ വരെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന രാജ്യങ്ങളുണ്ട്. സൗദിയില്‍ ഒരു തൊഴിലുടമ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചത് വീട്ടുജോലിക്കാരിയെ.
30കാരിയായ ശ്രീലങ്കന്‍ വീട്ടുജോലിക്കാരിയെയാണ് ഒരു പ്രാദേശിക വില്‍പ്പന സൈറ്റില്‍ ലേലത്തിന് വച്ചത്. 25000 സൗദി റിയാല്‍ നല്‍കിയാല്‍ ജോലിക്കാരിയെ വിട്ടു നല്‍കാമെന്നാണ് തൊഴിലുടമ പറയുന്നത്.

ജോലിക്കാരിയുമായുള്ള കരാര്‍ അവസാനിപ്പിയ്ക്കാന്‍ താന്‍ ആഗ്രഹിയ്ക്കുന്നുവെന്നും എന്നാല്‍ നാട്ടിലേയ്ക്ക് മടങ്ങുന്നതിന് മുന്‍പ് ഒരു വര്‍ഷം കൂടി സൗദിയില്‍ ജോലി ചെയ്യാന്‍ സ്ത്രീ ആഗ്രഹിയ്ക്കുന്നതായും തൊഴിലുടമ പറയുന്നു. കുട്ടികളെ നോക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ളവളാണ് ഇവരെന്നും തൊഴിലുടമ പറയുന്നു. സാബ്ഖ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ തൊഴിലുടമയുടെ പേര് പത്രത്തില്‍ പറയുന്നില്ല.












Click it and Unblock the Notifications