കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയ്ക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിയ്ക്കുന്നത് ഇറാനും അമേരിയ്ക്കയും? സാന്പത്തിക പ്രതിസന്ധിയും നുണ?

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ എന്ന രാജ്യത്തെപ്പറ്റി എന്തെല്ലാം പ്രചാരണങ്ങളാണ് അടുത്തിടെ പുറത്ത് വന്നത്. സൗദി അറേബ്യയിലെ കയറ്റുമതി ഇടിയുന്നെന്നും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് രാജ്യം നീങ്ങുന്നെന്നും സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗദി അറേബ്യ അഭയം നല്‍കുന്നില്ലെന്നുമൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വാര്‍ത്തകളുടെയൊക്കെ സത്യാവസ്ഥ എന്താണ്? സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ആഗോള വിപണിയില്‍ എണ്ണവില ഇടിയാന്‍ തുടങ്ങിയതിന് ശേഷമാണ് സൗദി അറേബ്യയ്‌ക്കെതിരായി ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

സൗദിയുടെ സാമ്പത്തിക സ്ഥിതി അടുത്ത അഞ്ച് വര്‍ഷത്തിനിടെ തകരുമെന്നും പ്രതിസന്ധിയുണ്ടാകുമെന്നുമുള്ള ഐഎംഎഫ് റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പ്രചരിച്ചത്. പാശ്ചാത്യ മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. സൗദിയുടേയും അറബ് ലോകത്തിന്റെയും വളര്‍ച്ച തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഭയപ്പെടുന്ന ഇറാനും പാശ്ചാത്യ രാജ്യങ്ങളുമാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

സൗദി അറേബ്യയുടെ ധീരമായ നിലപാടുകളും മറ്റും യൂറോപ്യന്‍ രാജ്യങ്ങളേയും അമേരിയ്ക്കയേയും ചൊടിപ്പിച്ചുവെന്നും മതപരമായ പ്രചാരണങ്ങള്‍ ഉള്‍പ്പടെയുള്ളവ സൗദിയ്‌ക്കെതിരായ ഇവര്‍ നടത്തുകയാണെന്നും യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗാര്‍ഗാഷ് പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗദി അറേബ്യയെ പാശ്ചാത്യ ലോകം എന്ത് കൊണ്ട് ഭയക്കുന്നു? എന്തിന് സൗദിയ്‌ക്കെതിരെ നുണക്കഥകള്‍ മെനയുന്നു? കാരണങ്ങള്‍ ഇതാണ്.

ഐഎംഎഫ് റിപ്പോര്‍ട്ട്

ഐഎംഎഫ് റിപ്പോര്‍ട്ട്

സൗദി അറേബ്യയ്ക്ക് സാമ്പത്തിക പ്രതസന്ധിയുണ്ടാകും, അതും അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്നാണ് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള എണ്ണ വിപണിയില്‍ സൗദി അറേബ്യ മേല്‍ക്കൈ നേടുന്നതില്‍ അസ്വസ്തരായ പാശ്ചാത്യ എണ്ണക്കമ്പനികളുടെ വേവലാതിയാണ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്

വിദേശകാര്യ മന്ത്രി പറയുന്നു

വിദേശകാര്യ മന്ത്രി പറയുന്നു

സൗദി അറേബ്യയ്‌ക്കെതിരെ മതപരമായ പ്രചാരണങ്ങള്‍ ഉള്‍പ്പടെ പാശ്ചാത്യ രാജ്യങ്ങളും ഇറാനും നടത്തുന്നതായി യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗാഷ് പറയുന്നു. സൗദി അറേബ്യ എന്ന് പറഞ്ഞാല്‍ അറബികളെ തന്നെയാണ് അര്‍ത്ഥമാക്കുന്നത്. ഈ പ്രചാരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളുമൊന്നും ആകസ്മികമായി സംഭവിച്ചതല്ല കൃത്യസമയത്ത് കരുതിക്കൂട്ടി തന്നെ പുറത്ത് വിട്ടതാണെന്നും അന്‍വര്‍ ഗാര്‍ഗാഷ് പറയുന്നു.

ഇറാന്‍

ഇറാന്‍

അറബ് രാജ്യങ്ങളുടെ കരുത്ത് സൗദി അറേബ്യ തന്നെയാണ്. എന്നാല്‍ അറബ് രാജ്യങ്ങള്‍ക്ക് മേല്‍ മേല്‍ക്കൈ നേടാന്‍ ഇറാന്‍ ശ്രമിയ്ക്കുന്നുണ്ട്. തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിയ്ക്കാന്‍ സൗദിയ്‌ക്കെതിരെ വാര്‍ത്ത പ്രചരിപ്പിയ്ക്കുകയാണ് ഇറാനെന്നും മന്ത്രി പറയുന്നു.

റിപ്പോര്‍ട്ട് ഇങ്ങനെ

റിപ്പോര്‍ട്ട് ഇങ്ങനെ

ആറംഗ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ സൗദി അറേബ്യ, ബഹ്‌റൈന്‍ ഒമാന്‍ എന്നീ രാജ്യങ്ങള്‍ വരും വര്‍ഷങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നായിരുന്നു ഐഎംഎഫ് റിപ്പോര്‍ട്ട്. സൗദിയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്

ഇങ്ങനെ

ഇങ്ങനെ

ആഗോള വിപണിയില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒപെക് രാഷ്ട്രങ്ങള്‍ മേല്‍ക്കൈ നേടുകയാണ്. എണ്ണ വിപണയില്‍ നേരിട്ട തിരിച്ചടയില്‍ നിന്നും ഒപെക് രാഷ്ട്രങ്ങള്‍ ഒരുപരിധിവരെ തിരിച്ച് കയറിത്തുടങ്ങി. അമേരിയ്ക്കയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇടിയുകയാണ്

ഇങ്ങനെ

ആഗോള വിപണിയില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒപെക് രാഷ്ട്രങ്ങള്‍ മേല്‍ക്കൈ നേടുകയാണ്. എണ്ണ വിപണയില്‍ നേരിട്ട തിരിച്ചടയില്‍ നിന്നും ഒപെക് രാഷ്ട്രങ്ങള്‍ ഒരുപരിധിവരെ തിരിച്ച് കയറിത്തുടങ്ങി. അമേരിയ്ക്കയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇടിയുകയാണ്

കുത്തകയാക്കാനായില്ല

കുത്തകയാക്കാനായില്ല

വിപണി കുത്തയാക്കി വയ്ക്കാനുള്ള യുഎസ് കമ്പനികളുടെ ശ്രമങ്ങള്‍ക്ക് സൗദിയുടെ തിരിച്ച് വരവ് ശരിയ്ക്കും തിരിച്ചടിയായി. ഈ ഒരു അവസ്ഥയെ മറികടക്കാന്‍ സൗദിയ്‌ക്കെതിരെ അമേരിയ്ക്കയും ഇറാനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന പ്രചാരണമായിട്ടാണ് ഐഎംഎഫ് റിപ്പോര്‍ട്ട് വ്യാഖ്യാനിയ്ക്കപ്പെടുന്നത്.

നഷ്ടമുണ്ടാകും

നഷ്ടമുണ്ടാകും

ഒപെക് രാഷ്ട്രങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ യുഎസ് എണ്ണക്കമ്പനികള്‍ക്ക് വരും വര്‍ഷങ്ങളില്‍ തിരിച്ചടിയുണ്ടാകും

സിറിയന്‍ അഭയാര്‍ത്ഥികള്‍

സിറിയന്‍ അഭയാര്‍ത്ഥികള്‍

സൗദി അറേബ്യ ഉള്‍പ്പെടെയുളഌഅറബ് രാജ്യങ്ങള്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നിഷേധിയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ സ്വീകരിച്ച അഭയാര്‍ത്ഥികളുടെ കണക്കുകള്‍ നിരത്തി സൗദി അറേബ്യ രംഗത്തെത്തിയതോടെ ഈ വാദങ്ങള്‍ പൊളിഞ്ഞു.

പേടിയോടെ

പേടിയോടെ

യെമനില്‍ ഉള്‍പ്പടെ ഷിയ വിമതര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിയ്ക്കുന്ന സൗദി അറേബ്യ ഇറാന്റെ സൈ്വര്യം കെടുത്തുന്നുണ്ട്. സൗദി അറേബ്യയ്ക്ക് തിരിച്ചടി നേരിട്ടാല്‍ മാത്രമേ ഇറാന് അറബ് ലോകത്ത് കാര്യമായ സ്വാധീനം ചെലുത്താനാകൂ.

English summary
Saudi Arabia is facing a frenzied media campaign in the West and Iran because of its courageous stands and this should prompt Arabs to respond, the UAE’s Minister of State for Foreign Affairs has said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X