കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്ക് യുഎസ്സില്‍ നിന്ന് മൃതദേഹം; പെട്ടി തുറന്നപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച!! വീണ്ടും 20 ദിവസം

  • By Desk
Google Oneindia Malayalam News

റിയാദ്: അമേരിക്കയില്‍ വച്ചാണ് സൗദി പൗരന്‍ മരിച്ചത്. മൃതദേഹം സൗദിയിലേക്ക് കൊണ്ടുവരാനും അന്ത്യകര്‍മങ്ങള്‍ സൗദിയില്‍ തന്നെ നടത്താനും കുടുംബം തീരുമാനിച്ചു. അതിനുള്ള നടപടികള്‍ വേഗത്തിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം സൗദി അറേബ്യയില്‍ എത്തി.

കുടുംബങ്ങള്‍ കണ്ണീരോടെ മൃതദേഹം ഏറ്റുവാങ്ങാനെത്തി. വിമാനത്താവളത്തില്‍ വച്ച് തന്നെ പിതാവിനെ ഒരു നോക്ക് കാണണമെന്ന് ചില കുടുംബാംഗങ്ങള്‍ക്ക് നിര്‍ബന്ധം. അവര്‍ പെട്ടി തുറന്നു നോക്കിയപ്പോള്‍ കണ്ടത് ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയായിരുന്നു. പിന്നീട് വീണ്ടും കാത്തിരിക്കേണ്ടി വന്നു 20 ദിവസം...

വിമാനത്താവളത്തില്‍ വച്ചുതന്നെ

വിമാനത്താവളത്തില്‍ വച്ചുതന്നെ

വാഷിങ്ടണിലാണ് സൗദി കുടുംബത്തിലെ മുതിര്‍ന്ന വ്യക്തി മരിച്ചത്. ഏറെ ദിവസം കാത്തിരുന്ന ശേഷം മൃതദേഹം സൗദിയില്‍ എത്തിക്കാന്‍ കുടുംബത്തിന് സാധിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. കുടുംബം അവിടെ വച്ചുതന്നെ പെട്ടി തുറന്നുനോക്കുകയായിരുന്നു.

മറ്റൊരു വ്യക്തിയുടെ മൃതദേഹം

മറ്റൊരു വ്യക്തിയുടെ മൃതദേഹം

പെട്ടിയിലുണ്ടായിരുന്ന മൃതദേഹം സൗദി കുടുംബത്തിന്റെ പിതാവിന്റേതായിരുന്നില്ല. മറ്റേതോ വ്യക്തിയുടേതായിരുന്നുവെന്ന് മകന്‍ ബദര്‍ അബു താലിബ് പറഞ്ഞു. മൃതദേഹം സൂക്ഷിച്ച പെട്ടിയുടെ നമ്പറും അമേരിക്കയില്‍ നിന്ന് ലഭിച്ച രേഖകളിലെ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു.

 തുറന്നത് നന്നായി

തുറന്നത് നന്നായി

വിമാനത്താവളത്തില്‍ നിന്ന് തന്നെ മൃതദേഹം ഖബറടക്കത്തിന് കൊണ്ടുപോകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചില കുടുംബാംഗങ്ങളുടെ നിര്‍ബന്ധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ വച്ച് തന്നെ പെട്ടിതുറക്കുകയായിരുന്നു. തുറന്നതു കൊണ്ട് അവിടെ വച്ചുതന്നെ കാര്യങ്ങള്‍ അധികൃതരെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്ന് ബദല്‍ അബുതാലിബ് പറയുന്നു.

 യൂറോപ്പുകാരന്റെ മൃതദേഹം

യൂറോപ്പുകാരന്റെ മൃതദേഹം

എംബിസി ചാനലിനോടാണ് ബദര്‍ അബുതാലിബ് ഇക്കാര്യം വിശദീകരിച്ചത്. തങ്ങള്‍ക്ക് ലഭിച്ച പെട്ടിയിലുണ്ടായിരുന്നത് യൂറോപ്പുകാരനെന്ന് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹമായിരുന്നു. പിതാവിന്റെ മൃതദേഹത്തിന് വേണ്ടി വീണ്ടും കുടുംബത്തിന് കാത്തിരിക്കേണ്ടി വന്നു.

മറ്റൊരു രാജ്യത്ത് നിന്ന് കണ്ടെത്തി

മറ്റൊരു രാജ്യത്ത് നിന്ന് കണ്ടെത്തി

അമേരിക്കയില്‍ വച്ചാണ് പിതാവ് മരിച്ചത്. പക്ഷേ, മൃതദേഹം മറ്റൊരു രാജ്യത്ത് നിന്ന് കണ്ടെത്തിയെന്ന് കുടുംബം വ്യക്തമക്കി. എന്നാല്‍ ഏത് രാജ്യത്ത് നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് അവര്‍ വിശദീകരിച്ചില്ല. പിതാവിന്റെ മൃതദേഹം കണ്ടെത്താന്‍ 20 ദിവസം വേണ്ടി വന്നുവെന്നും ബദര്‍ പറഞ്ഞു.

താനൂരില്‍ മുസ്ലിം പണ്ഡിതന് ക്രൂര മര്‍ദ്ദനം; വാഹനം തകര്‍ത്തു, കേസെടുക്കാതെ പോലീസ്താനൂരില്‍ മുസ്ലിം പണ്ഡിതന് ക്രൂര മര്‍ദ്ദനം; വാഹനം തകര്‍ത്തു, കേസെടുക്കാതെ പോലീസ്

English summary
Saudi family's shock on opening father’s coffin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X