കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മൂന്ന് വയസുകാരിയെ കൊണ്ട് പുകവലിപ്പിച്ച് പിതാവ് അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
3 വയസുള്ള കുട്ടിയെ കൊണ്ട് സിഗരറ്റ് വലിപ്പിച്ചു | Oneindia Malayalam

പൊതു ഇടത്ത് പുകവലിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിയമം പാസാക്കിയതിനിടെ സൗദിയില്‍ മകളെ കൊണ്ട് നിര്‍ബന്ധിച്ച് പുകവലിപ്പിച്ച പിതാവ് പോലീസ് പിടിയില്‍. ഇയാള്‍ ഏകദേശം തന്‍റെ മൂന്ന് വയസ് പ്രായമുള്ള മകളെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൗദി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുട്ടി പുകവലിക്കുന്ന വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്. വീഡിയോയില്‍ ഇയാള്‍ മകളുടെ വായില്‍ സിഗരറ്റ് തിരുകി വെച്ച് വലിക്കാന്‍ ആവശ്യപ്പെടുന്നത് കാണാം.

പുകവലിച്ച്

പുകവലിച്ച്

മകളുടെ വായില്‍ ഇയാള്‍ സിഗരറ്റ് വെച്ച് കൊടുക്കുന്നത് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. കുട്ടി സിഗരറ്റ് പുക ഉള്ളിലേക്ക് വലിച്ച് കയറ്റുന്നതും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ ഉണ്ട്. ഒരിക്കല്‍ വായില്‍ വെച്ച് ഒരു പഫ് പു എടുപ്പിച്ച ശേഷം മകളോട് ഇനിയും വേണോയെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. കുട്ടി വേണമെന്ന് തലയാട്ടുന്നതും വീഡിയോയില്‍ കാണാം.

വീണ്ടും

വീണ്ടും

കുട്ടിക്ക് രണ്ടാമതും വായില്‍ ഇയാള്‍ സിഗരറ്റ് വച്ച് കൊടുക്കുന്നുണ്ട്. രണ്ടാമത് കുട്ടി ആഞ്ഞ് വലിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 226,000 തവണയാണ് കണ്ടിരിക്കുന്നത്. അതേസമയം ഇയാള്‍ തന്നെയാണോ വീഡിയോ ഷെയര്‍ ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരെ സൗദി പോലീസ് കേസ് എടുത്തു.

അറസ്റ്റ്

അറസ്റ്റ്

കേസെടുത്ത ദിലസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു . അതേസമയം ഏത് വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. സമൂഹത്തിലെ നിയമങ്ങളും രീതികളും അതേപടി പാലിക്കുകയെന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും നിയമം ലംഘിക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പൊതുസ്ഥലത്തെ പുകവലി

പൊതുസ്ഥലത്തെ പുകവലി

രാജ്യത്ത് പുകവലിക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഫിബ്രവരിയിലാണ് സൗദി പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിയമം പാസാക്കിയത്. പൊതുസ്ഥലത്ത് പുകവലിക്കാര്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയ സ്ഥലത്ത് വെച്ച് മാത്രമേ പുകവലിക്കാന്‍ പാടുള്ളൂ. മാത്രമല്ല ഇവിടേക്ക് പതിനെട്ടു വയസിനു താഴെ പ്രായമുള്ളവര്‍ പ്രവേശിക്കാനും പാടില്ല. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. സിഗരറ്റിനു പുറമേ പുകയില ഉല്‍പ്പന്നങ്ങള്‍ ഏത് മാര്‍ഗങ്ങളിലൂടെ ഉപയോഗിച്ചാലും നിയമലംഘനമായി കണക്കാക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.

English summary
Saudi father is arrested after footage of the moment he forced his young daughter to smoke a cigarette goes viral online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X