• search

വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് മകന്റെ ഘാതകന് പിതാവ് മാപ്പ് നല്‍കി; വൈറലായി സൗദിയില്‍ നിന്നുള്ള വീഡിയോ

  • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കി. കഴിഞ്ഞ ദിവസം സൗദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സൗദിയിലെ റാബിഗ് പ്രവിശ്യയില്‍ നടന്ന കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

    വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലുകള്‍ തള്ളുകയും ബന്ധുക്കള്‍ മാപ്പ് നല്‍കാതിരിക്കുകയും ചെയ്തതിനാല്‍ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദിയും പ്രതിയുടെ ശിക്ഷ നടപ്പിലാക്കുന്നത് കാണാനെത്തിയിരുന്നു.

    തയ്യാറെടുപ്പുകളെല്ലാം നടന്നതിന് ശേഷം പ്രതിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങവെ മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദി ഉദ്യോഗസ്ഥരുടെ അടുത്തേക്ക് ചെന്ന് തന്റെ മകന്റെ ഘാതകന്‍ താന്‍ മാപ്പുനല്‍കുന്നുവെന്ന് പ്രഖ്യപിക്കുകയായിരുന്നു. ശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ തടിച്ചു കൂടിയ ജനങ്ങള്‍ വന്‍ കയ്യടിയോടെയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത്. ഈ സംഭവങ്ങളുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

    123-

    English summary
    Saudi father pardons son's killer minutes before execution in viral video

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more