കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ല

സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കാന്‍ തീരുമാനിച്ചിരുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. സൗദിയില്‍ ജോലിയെടുക്കുന്ന വിദേശികളില്‍ വലിയൊരളവ് മലയാളികളായതിനാല്‍ ഇത്തരമൊരു തീരുമാനം നടപ്പിലായാല്‍ അത് കേരളത്തെ നേരിട്ട് ബാധിക്കും.

<strong>നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറിമാറിയിടുന്ന ശശി ഒരു പന്നത്തരവും ചെയ്യില്ല; കണക്കിന് കൊട്ടി ജയശങ്കർ</strong>നീല ഷര്‍ട്ടും ചൊമല ഷര്‍ട്ടും മാറിമാറിയിടുന്ന ശശി ഒരു പന്നത്തരവും ചെയ്യില്ല; കണക്കിന് കൊട്ടി ജയശങ്കർ

രാജ്യത്തിനകത്ത് ജോലീ ചെയുന്ന വിദേശികല്‍ വന്‍തോതില്‍ പണം അവരുടെ രാജ്യത്തേക്ക് അയക്കുന്ന സൗദിയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സൗദി ഭരണകൂടമിപ്പോള്‍.

<strong>മൈസൂരും തുംകൂരും ഭരിക്കും; നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ പിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം</strong>മൈസൂരും തുംകൂരും ഭരിക്കും; നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ പിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം

നികുതി ഏര്‍പ്പെടുത്തണം

നികുതി ഏര്‍പ്പെടുത്തണം

സൗദി ജനറല്‍ ഓഡിറ്റിങ് ബ്യൂറോ മുന്‍മേധാവ് ഹുസൈന്‍ അല്‍അങ്കാരിയാണ് വിദേശികള്‍ പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും മുന്നോട്ട് വെച്ചത് എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്ത.

ശൂറാ കൗണ്‍സിലിന്റെ സാമ്പത്തികകാര്യ സമിതി

ശൂറാ കൗണ്‍സിലിന്റെ സാമ്പത്തികകാര്യ സമിതി

ആദ്യത്തെ വര്‍ഷം ആറു ശതമാനം ഈടാക്കുന്ന നികുതി പിന്നീടുള്ള വര്‍ഷങ്ങളില്‍കുറച്ചു കൊണ്ട് വരും. ശൂറാ കൗണ്‍സിലിന്റെ സാമ്പത്തികകാര്യ സമിതി ഈ നിര്‍ദ്ദേശം അംഗീകരിച്ചു. അടുത്തയാഴ്ച്ച ചേരുന്ന ശൂരാ കൗണ്‍സില്‍ ജനറല്‍ അംസബ്ലി ഇതു സംബന്ധമായി ചര്‍ച്ച നടത്തുമെന്നും നേരത്തെ പ്രചരിച്ചിരുന്നു വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.

വിദേശികളെ പ്രോത്സാഹിപ്പിക്കുക

വിദേശികളെ പ്രോത്സാഹിപ്പിക്കുക

സൗദിക്കകത്ത് തന്നെ നിക്ഷേപം നടത്താന്‍ വിദേശികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതു കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അങ്കാരി പറഞ്ഞു. ഇങ്ങനെ സമാഹരിക്കുന്ന നികുതി സൗദി മോണിറ്ററി അതോറിറ്റിയില്‍ നിക്ഷേപിക്കാനുമാണ് ഭരണകൂടത്തിന്റെ നീക്കമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സൗധി ധനമന്ത്രാലയം.

നികുതി ചുമത്താന്‍ ആലോചനയില്ല.

നികുതി ചുമത്താന്‍ ആലോചനയില്ല.

രാജ്യത്തിനകത്ത് തൊഴില്‍ ചെയ്യുന്ന വിദേശ തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ ആലോചനയില്ല. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗദി ധനമന്ത്രാലയം വ്യക്തമാക്കി.

ധനമന്ത്രാലയം

ധനമന്ത്രാലയം

വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ശൂറാ കൗണ്‍സില്‍ സാമ്പത്തികകാര്യ സമിതി സമര്‍പ്പിച്ചതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ നിലവില്‍ അത്തരത്തില്‍ യാതൊരു നടപടി ക്രമങ്ങള്‍ക്ക് സൗദി മുതിരുന്നില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിക്കുന്നു.

നിയിന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

നിയിന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പണം അയക്കുന്നത് നിയിന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതിയോ അധിക ഫീസോ ഈടാക്കില്ലെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സൗദി ഭരണകൂടം ശ്രമിക്കുന്നത്

സൗദി ഭരണകൂടം ശ്രമിക്കുന്നത്

രാജ്യത്തിനകത്ത് വിദേശ നിക്ഷേപകര്‍ക്കും അനുയോജ്യമായ സമ്പദ്ഘടന വളര്‍ത്താനാണ് സൗദി ഭരണകൂടം ശ്രമിക്കുന്നത്. പണം അയക്കുന്നതിന് നിലവില്‍ വിദേശികളോട് ധനകാര്യസ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന സര്‍വീസ് ചാര്‍ജിന്റെ അഞ്ചുശതമാനം മൂല്യവര്‍ധിത നികുതി മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്.

3800 കോടി ഡോളര്‍

3800 കോടി ഡോളര്‍

സൗദി അറേമ്പ്യയിലുള്ള 95 ലക്ഷം വിദേശികള്‍ കഴിഞ്ഞ വര്‍ഷം 3800 കോടി ഡോളര്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചു എന്നാണ് കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

വിദേശികള്‍ അവരുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിന് പുറമേ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ കൈയ്യില്‍ കരുതാവുന്ന പണത്തിനും നിയന്ത്രണം കൊണ്ടുവരുന്നതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയും അടിസ്ഥാന രഹിതമാണെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

English summary
saudi finance ministry denies plans tax foreign remittances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X