കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ അടുത്ത രാജാവ് ആര്? മുഹമ്മദ് രാജകുമാരന്‍ രാജാവാകില്ലേ; സൗദി മന്ത്രിയുടെ പ്രതികരണം

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ അടുത്ത രാജാവ് മുഹമ്മദ് രാജകുമാരനാകില്ലേ? | Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത രാജാവ് ആരാകും. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് നിലവിലെ രാജാവ്. നിലവിലെ കിരീടവകാശി സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ്. അടുത്തിടെ പല സംഭവങ്ങളിലും ആരോപണവിധേയനാണ് മുഹമ്മദ് രാജകുമാരന്‍.

ഈ സാഹചര്യത്തില്‍ അദ്ദേഹം അടുത്ത രാജാവാകില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികാര കൈമാറ്റം സംബന്ധിച്ച് സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ ജുബൈറിനോട് മാധ്യമങ്ങള്‍ ചോദിച്ചു. അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലെ പശ്ചിമേഷ്യയില്‍ നിന്നുള്ള പ്രധാന വാര്‍ത്ത.....

 രാജകുമാരന് പങ്കുണ്ടെന്ന്

രാജകുമാരന് പങ്കുണ്ടെന്ന്

സൗദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ മുഹമ്മദ് രാജകുമാരന് പങ്കുണ്ടെന്നാണ് ആരോപണം. ഈ ആരോപണം സൗദി അറേബ്യ നിഷേധിക്കുന്നു. ഖഷോഗിയുടെ മരണം നിര്‍ഭാഗ്യകരമാണെന്നും എന്നാല്‍ രാജകുമാരന് സംഭവത്തില്‍ പങ്കുണ്ടെന്ന വാര്‍ത്ത ക്രൂരമാണെന്നും വിദേശകാര്യമന്ത്രി അബ്ദുല്‍ ജുബൈര്‍ പറഞ്ഞു.

 പരിധികള്‍ ലംഘിക്കുന്നു

പരിധികള്‍ ലംഘിക്കുന്നു

കഴിഞ്ഞദിവസം ഒട്ടേറെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സൗദി വിദേശകാര്യ മന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചു. ജമാല്‍ ഖഷോഗിയുടെ കൊലപാതകം, സൗദിയിലെ അധികാര കൈമാറ്റം തുടങ്ങിയ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ പ്രധാനമായും മന്ത്രിയോട് ചോദിച്ചത്. ഖഷോഗിയുടെ കൊലപാതകത്തില്‍ രാജകുമാരന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് പരിധികള്‍ ലംഘിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സഹിക്കാന്‍ കഴിയില്ല

സഹിക്കാന്‍ കഴിയില്ല

സൗദി ഭരണകൂടത്തെയും കിരീടവകാശിയെയും മോശമായി ചിത്രീകരിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ സഹിക്കാന്‍ കഴിയില്ലെന്ന് ജുബൈര്‍ ബിബിസിയോട് പറഞ്ഞു. സൗദി അറേബ്യയ്‌ക്കോ കിരീടവകാശിക്കോ ഖഷോഗിയുടെ മരണത്തില്‍ പങ്കില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.

 റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

സൗദി രാജകുമാരന്‍ അടുത്ത രാജാവാകില്ലെന്ന് സൗദിയിലെ ഉന്നതരെ ഉദ്ധരിച്ച് കഴിഞ്ഞാഴ്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണ്. സൗദി രാജകുമാരനെ രാജ്യത്തെ ഓരോ വ്യക്തിക്കും വിശ്വാസമാണ്. സൗദിയിലെ പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണെന്നും മന്ത്രി വിശദീകരിച്ചു.

കുറ്റക്കാരെ ശിക്ഷിക്കും

കുറ്റക്കാരെ ശിക്ഷിക്കും

ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷോഗിയെ കാണാതായത്. തുര്‍ക്കി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഖഷോഗിയെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്. കേസില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ലാലിനെതിരെ രേവതി; എങ്ങനെ മനസിലാക്കും, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് എന്ത് ലൈംഗിക അധിക്ഷേപംലാലിനെതിരെ രേവതി; എങ്ങനെ മനസിലാക്കും, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് എന്ത് ലൈംഗിക അധിക്ഷേപം

English summary
Saudi FM blasts 'outrageous' report that prince won't become king
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X