Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: ഫുട്ബോള്‍ താരത്തെ എതിര്‍ ടീമിന്‍റെ ആരാധകര്‍ കുത്തി പരിക്കേല്‍പ്പിച്ചു, സംഭവം മത്സരത്തിനിടെ

റിയാദ്:സൗദി അറേബ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാരനെ എതിര്‍ ടീമിന്റെ ആരാധകര്‍ കുത്തി പരിക്കേല്‍പ്പിച്ചു. സൗദി ചാമ്പ്യന്‍ഷിപ്പ് ബി ലീഗ് മത്സരത്തിനിടെയാണ് ആരാധകര്‍ താരങ്ങളുമായി ഏറ്റമുട്ടിയതും ഒടുവില്‍ കത്തി കുത്തില്‍ കലാശിച്ചതും. അല്‍ ഫാവോ, അല്‍ വാദി അല്‍ അക്ദാര്‍ ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്.

റഫറിയുടെ ഫൈനല്‍ വിസില്‍ കേട്ടതിന് ശേഷം അല്‍ വാദി അല്‍ അക്ദാര്‍ ടീമിന്റെ ആരാധകര്‍ മത്സരം നടന്ന ഗ്രൗണ്ടിലേയ്ക്ക് പാഞ്ഞെത്തി. അല്‍ ഫാവോയുടെ പ്രതിരോധ നിരയിലെ പ്രമുഖ താരവുമായി ആരാധകര്‍ വാക്കേറ്റത്തിലായി.

Attack, Football

തുടര്‍ന്ന് ആരാധകര്‍ താരത്തെ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ആരാധകരില്‍ നിന്നും താരത്തിന് കുത്തേറ്റു. നിലത്ത് വീണ ഇയാളെ ആരാധകര്‍ വീണ്ടും മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. പ്രിന്‍സ് നാസര്‍ സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം നടന്നത്. ഫാവോ താരത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+