സൗദി രാജകൊട്ടാരത്തിനു മുകളില്‍ അഞ്ജാത ഡ്രോണ്‍ വട്ടമിട്ടു പറന്നു; പോലിസ് വെടിവച്ചുവീഴ്ത്തി
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ രാജകൊട്ടാരത്തിനു സമീപം ദുരൂഹ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ട ചെറു ഡ്രോണ്‍ വിമാനം സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ടു. മുപ്പത് സെക്കന്റുകള്‍ നീണ്ടുനിന്ന ശക്തമായ വെടിവയ്പ്പിലാണ് ഡ്രോണ്‍ നിലംപൊത്തിയത്. ഡ്രോണ്‍ മാതൃകയുള്ള ചെറിയ ടോയ് വിമാനമാണ് സുരക്ഷാ ഭീതി പരത്തി രാജകൊട്ടാരത്തിനു മുകളിലൂടെ പറന്നത്. ഖുസാമ പ്രദേശത്തെ സുരക്ഷാ മേഖലയിലൂടെ അനധികൃതമായി പറന്ന ഡ്രോണിനെ പോലിസ് വെടിവച്ചിടുകയായിരുന്നുവെന്ന് റിയാദ് പോലിസ് വക്താവ് അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് 7.50ഓടെയായിരുന്നു സംഭവം. സുരക്ഷാ മേഖലയിലൂടെ ടോയ് വിമാനം പറക്കാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും പോലിസ് വക്താവ് പറഞ്ഞു. വെടിവയ്പ്പിനെ തുടര്‍ന്ന് ആര്‍ക്കെങ്കിലും പരിക്കോ എന്തെങ്കിലും നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സംഭവ സമയത്ത് സൗദി ഭരണാധികാരി സല്മാന് രാജാവ് കൊട്ടാരത്തിലുണ്ടായിരുന്നില്ലെന്നും ദിറിയയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നുവെന്നും കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ച് സൗജി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊടുന്നനെയുണ്ടായ വെടിവയ്പ്പ് രാജ്യത്ത് അട്ടിമറിയെക്കുറിച്ചുള്ള ഭീതി പരത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ ജിദ്ദയിലെ ചെങ്കടല്‍ തീരത്തെ രാജകൊട്ടാരത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനത്തിലെത്തിയ തോക്കുധാരി കൊട്ടാരത്തിനു നേരെ നടത്തിയ വെടിവയ്പ്പിലായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമണത്തില്‍ അക്രമി കൊല്ലപ്പെടുകയുണ്ടായി. സൗദി പൗരനായ 28കാരന് മന്‍സൂര്‍ അല്‍ അംരിയായിരുന്നു ആക്രമണത്തിന് പിന്നിലെന്നും ഇയാളുടെ കൈയില്‍ കലാഷ്നിക്കോവ് തോക്കാണ് ഉണ്ടായിരുന്നതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications