കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ പൗരത്വമുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശനമില്ല; നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി

Google Oneindia Malayalam News

റിയാദ്: ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. സൗദി സന്ദര്‍ശിക്കാന്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് ഇസ്രായേല്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയ സാഹചര്യത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇസ്രായേലിലെ ജൂത, മുസ്ലിം മതക്കാര്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ ഞായറാഴ്ചയാണ് ഇസ്രായേല്‍ അനുമതി നല്‍കിയത്.

09

മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും സൗദിയിലേക്ക് പോകാമെന്നാണ് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍ ഇസ്രായേല്‍ പൗരത്വമുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിനോട് നേരത്തെ സ്വീകരിച്ച സമീപനത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലുമായി സൗദിക്ക് യാതൊരു ബന്ധവുമില്ല. ഇസ്രായേല്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സൗദി സന്ദര്‍ശിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി ഉള്‍പ്പെടെയുള്ള മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്രം ബന്ധം ഇതുവരെ സ്ഥാപിച്ചിട്ടില്ല. ജോര്‍ദാനുമായും ഈജിപ്തുമായും മാത്രമാണ് ഇസ്രായേല്‍ കരാറുള്ളത്. പലസ്തീന്‍ ഭൂമി കൈയ്യേറുന്ന ഇസ്രായേല്‍ നടപടിയാണ് അറബ് രാജ്യങ്ങള്‍ എതിര്‍ക്കുന്നത്. ഇസ്രായേലിന്റെ ഈ നടപടിയാണ് സൗദി ഉള്‍പ്പെടെയുള്ളവര്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാതിരിക്കാന്‍ കാരണം.

ഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനംഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനം

എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്. പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തില്‍ ശക്തമായ കരാര്‍ ആവശ്യമാണെന്ന് ഫൈസല്‍ രാജകുമാരന്‍ ഫറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ സമാധാന കരാര്‍ ഉടന്‍ പരസ്യമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ നീക്കങ്ങളെ പലസ്തീന്‍ നേതാക്കള്‍ തള്ളി.

English summary
Saudi Foreign Minister says Israelis cannot visit kingdom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X