പരിശീലനത്തിനിടെ സൗദി സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; അമേരിക്കന്‍ പൈലറ്റ് മരിച്ചു; സൗദി പൗരന് പരിക്ക്
ജിദ്ദ: സൗദി അറേബ്യന്‍ സൈനിക ഹെലികോപ്റ്റര്‍ പരിശീലനപ്പറക്കലിനിടെ തകര്‍ന്നു വീണ് അമേരിക്കന്‍ പരിശീലകന്‍ കൊല്ലപ്പെട്ടു. സൗദി ടെയിനി പൈലറ്റിന് പരിക്കേറ്റു. റിയാദിലെ ഖശം അല്‍ആന്‍ വിമാനത്താവളത്തിലാണ് അപകടമുണ്ടായതെന്ന് സൗദി സൈന്യം അറിയിച്ചു. സൗദി നാഷനല്‍ ഗാര്‍ഡിന്റെ വിമാനമാണ് തകര്‍ന്നുവീണത്. പതിവുപോലെ പരിശീലനത്തിനായി പറന്നുയര്‍ന്നതായിരുന്നു ഹെലികോപ്റ്ററെന്ന് നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം അറിയിച്ചു.
സൗദി നാഷനല്‍ ഗാര്‍ഡിന്റെ ബോയിംഗ് എ.എച്ച്-6ഐ ലൈറ്റ് ഹെലികോപ്റ്റര്‍ ഗണ്‍ഷിപ്പാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമേരിക്കന്‍ പരിശീലനകന്‍ പോള്‍ റീഡി സംഭവ സ്ഥലത്തുതന്നെ മരിച്ചു. സൗദി പൗരനായ ട്രെയിനി പൈലറ്റ് ലഫ്റ്റനന്റ് ഹിഷാം ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശെയഖിനെ പരിക്കുകളോടെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ നാഷനല്‍ ഗാര്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു. ഇദ്ദേഹം അപകടനില തരണം ചെയ്തതായും സൈന്യം അറിയിച്ചു.

ഹെലികോപ്റ്റര്‍ തകരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും അപകട കാരണമെന്താണെന്ന് കണ്ടെത്താനും ഒരു വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രാലയം വക്താവ് പറഞ്ഞു.












Click it and Unblock the Notifications