നന്ദി ബിന്‍ സല്മാന്... സൗദി കിരീടവകാശിയെ ഫോണില്‍ വിളിച്ച് മോദി; ഇന്ത്യയ്ക്ക് സര്‍വ പിന്തുണ
ന്യൂഡല്‍ഹി/റിയാദ്: നൂറ്റാണ്ടുകളുടെ വ്യാപാര ബന്ധമുണ്ട് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍. സമീപകാലം വരെ ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് സൗദി അറേബ്യയെ ആയിരുന്നു. കോടികളുടെ വ്യാപാര ഇടപാടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിവരുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഫോണില്‍ വിളിച്ചു.
അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ലോകത്തെ വന്‍ ശക്തികളായ ജി-20 രാജ്യങ്ങളുടെ അധ്യക്ഷപദവി നടപ്പ് വര്‍ഷം ഇന്ത്യയ്ക്കാണ്. ഒട്ടേറെ പദ്ധതികളാണ് ഇന്ത്യ ചുമതലയേറ്റ ശേഷം നടപ്പാക്കുന്നത്. എല്ലാത്തിനും പിന്തുണ നല്‍കുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് നരേന്ദ്ര മോദിയെ അറിയിച്ചു.

(ഫയല്‍ ഫോട്ടോ)
മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. നേരത്തെ സൗദിയില്‍ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ക്ഷണക്കത്ത് ബിന്‍ സല്മാന് കൈമാറുകയും ചെയ്തു. വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബിന്‍ സല്മാന് ഉറപ്പ് നല്‍കിയിരുന്നു. മോദിയും ബിന്‍ സല്‍മാനും ഫോണില്‍ സംസാരിച്ചപ്പോഴും ഇക്കാര്യം ചര്‍ച്ചയായി.
രണ്ട് കാര്യങ്ങളില്‍ നരേന്ദ്ര മോദി സൗദി കിരീടവകാശിയോട് കൃതജ്ഞത രേഖപ്പെടുത്തി. ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സൗദി നല്കിയ സഹായത്തിനാണ് മോദി നന്ദി പറഞ്ഞത്. 5000ത്തോളം ഇന്ത്യക്കാരെയാണ് സൂഡാനില്‍ നിന്ന് ജിദ്ദയിലേക്കും ശേഷം ഇന്ത്യയിലേക്കും എത്തിച്ചത്.
ഓപറേഷന് കാവേരി എന്ന് പേരിട്ട സുഡാന് ഒഴിപ്പിക്കല്‍ ബൃഹദ് ദൗത്യമായിരുന്നു. നൂറുകണക്കിന് ആളുകള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനിടെയായിരുന്നു ഇന്ത്യയുടെ ദൗത്യം. എല്ലാവരെയും ആദ്യം ജിദ്ദയിലേക്ക് കപ്പലില്‍ എത്തിച്ചു. സൗദിയാണ് ഇതിന് മുന്‍കൈ എടുത്തത്. ഇന്ത്യക്കാരെ സ്വീകരിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജിദ്ദയില്‍ എത്തിയിരുന്നു. അവിടെ നിന്ന് ഡല്‍ഹിയിലേക്ക് എല്ലാവരെയും വിമാനത്തില്‍ എത്തിച്ചു.
പരിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള ഒരുക്കങ്ങള്‍ സൗദി അറേബ്യയില്‍ അന്തിമ ഘട്ടത്തിലാണ്. ഇന്ത്യയില്‍ നിന്നടക്കമുള്ള ഹാജിമാര്‍ സൗദിയില്‍ എത്തിത്തുടങ്ങി. ഇത്തവണയും സുഗമമായ രീതിയില്‍ ഹജ്ജ് നടക്കട്ടെ എന്ന് ആശംസിച്ച നരേന്ദ്ര മോദി, ഇന്ത്യക്കാര്‍ക്ക് സൗകര്യം ഒരുക്കിയതിലുള്ള നന്ദി ബിന്‍ സല്‍മാനെ അറിയിച്ചു. ഈ മാസം അവസാന വാരമാണ് ഹജ്ജ്.
അതേസമയം, ഇന്ത്യ-സൗദി വ്യാപാരം അല്‍പ്പം മങ്ങിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്നതാണ് ഇതിന് കാരണം. റഷ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ സൗദിയുമായിട്ടായിരുന്നു കൂടുതല്‍ ഇടപാട്. ഇപ്പോള്‍ റഷ്യയ്ക്കും ഇറാഖിനും ശേഷമാണ് സൗദിയുടെ സ്ഥാനം. മോദിയും ബിന്‍സല്‍മാനും തമ്മിലുള്ള ചര്‍ച്ചയില്‍ വ്യാപാരം, സുരക്ഷ, ഊര്‍ജം എന്നീ കാര്യങ്ങളും വിഷയമായി.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications