• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മക്കയിലും യോഗ പരിശീലകര്‍; പത്മശ്രീ ഡോ നൗഫ് മര്‍വായിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആദരം

  • By desk

ജിദ്ദ: സൗദി അറേബ്യയില്‍ യോഗ പ്രോല്‍സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തതിന് ഇന്ത്യാ സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ അറബ് യോഗ ഫൗണ്ടേഷന്‍ അധ്യക്ഷ ഡോ നൗഫ് മര്‍വായിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആദരം. വിശുദ്ധ നഗരമായ മക്കയില്‍ ഉള്‍പ്പെടെ സൗദിയുടെ എല്ലാ ഭാഗങ്ങളിലും യോഗ പരിശീലകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൗദികള്‍ക്കിടയില്‍ യോഗയ്ക്ക് വന്‍ പ്രചാരമാണ് രാജ്യത്ത് ലഭിക്കുന്നതെന്നും കോണ്‍സുലേറ്റ് ഒരുക്കിയ അനുമോദനച്ചടങ്ങില്‍ മര്‍വായ് പറഞ്ഞു. യോഗ പരിശീലകരും യോഗ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങിലാണ് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് അവര്‍ക്ക് അനുമോദന പത്രം സമ്മാനിച്ചത്.

ഹൂത്തികള്‍ക്ക് മിസൈല്‍; സൗദി ആരോപണം നിഷേധിച്ച് ഇറാന്‍

ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സൗദിക്കാരിയായതില്‍ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അനുമോദനത്തിന് മറുപടി പറയവെ ഡോ. മര്‍വായ് പറഞ്ഞു. രാജ്യത്ത് യോഗയ്ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നതിനു പിന്നില്‍ സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിലെ വനിതാവിഭാഗം പ്രസിഡന്റ് റീമ ബിന്‍ത് ബന്തര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയുടെ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ പ്രതികൂല കാലാവസ്ഥയ്ക്കിടയിലും യോഗ പരിശീലനത്തില്‍ താല്‍പര്യം കാണിച്ച വിദ്യാര്‍ഥികള്‍ക്കാണ് തനിക്ക് ലഭിച്ച ആദരങ്ങളുടെയെല്ലാം ക്രെഡിറ്റെന്ന് പറഞ്ഞ ഡോ. മര്‍വായ്, അവരില്ലെങ്കില്‍ തനിക്ക് ഈ വലിയ നേട്ടങ്ങളൊന്നും കൈവരിക്കാന്‍ ആവുമായിരുന്നില്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

യോഗ പ്രചാരണവുമായി ബന്ധപ്പെട്ട് ഡോ. മര്‍വായ് നടത്തിയ രണ്ടു പതിറ്റാണ്ട് നീണ്ട ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് അവരെ അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍സുലേറ്റുമായി സഹകരിച്ച് അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറുപ്പത്തിലേ ശാരീരിക പ്രയാസങ്ങള്‍ നേരിട്ട നൗഫ് മര്‍വായ്, യോഗയിലൂടെയും ആയുര്‍വേദ ചികില്‍സയിലൂടെയും രോഗശാന്തി കൈവരിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൗദിയില്‍ ഇതിന്റെ പ്രചാരണത്തിനായി രംഗത്തിറങ്ങിയത്. യോഗ പരിശീലകയ്ക്കു പുറമെ, ആയുര്‍വേദ ഡോക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ലൈഫ്‌സ്റ്റൈല്‍ കൗണ്‍സിലറും കൂടിയാണ് ഡോ. നൗഫ് മര്‍വായ്. ഇതിനകം 3000 വിദ്യാര്‍ഥികളെ യോഗ പരിശീലിപ്പിക്കുന്നതോടൊപ്പം 500 ട്രെയിനര്‍മാരെ വാര്‍ത്തെടുക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

English summary
Several enthusiastic Saudi and other foreign women ensure their presence for learning yoga here, said renowned Saudi yoga instructor and chairperson of Arab Yoga Foundation Dr. Nouf Marwaai at a felicitation ceremony at the Indian Consulate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more