കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരായ യുദ്ധത്തിന് തങ്ങളില്ലെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രി; സൗദിക്ക് പരോക്ഷ വിമര്‍ശനം

  • By Desk
Google Oneindia Malayalam News

സിംഗപ്പൂര്‍: ഇറാനെതിരായ യുദ്ധത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ തങ്ങളെ കൂടി വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തിലാണ് ഇറാന്‍ വിഷയത്തില്‍ ഖത്തര്‍ പ്രതിനിധി നിലപാട് വ്യക്തമാക്കിയത്. ഇറാനുമായി ഖത്തറിന് അഭിപ്രായ വ്യത്യാസങ്ങള്‍ നിരവധിയുണ്ട്. എന്നു കരുതി ഇറാനെതിരായ യുദ്ധത്തിന് ഇന്ധനം നിറയ്ക്കാന്‍ തങ്ങളെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായി യുദ്ധം ചെയ്യാന്‍ അമേരിക്കയെയും ഇസ്രായേലിനെയും ക്ഷണിക്കുന്നത് ശരിയാണോയെന്ന് സൗദി അറേബ്യയെ പരോക്ഷമായി സൂചിപ്പിച്ച് അല്‍ അത്തിയ്യ ചോദിച്ചു. ഏതെങ്കിലും മൂന്നാം കക്ഷി മേഖലയെയോ മേഖലയിലെ ഏതെങ്കിലും രാജ്യത്തെയോ ഇറാനുമായി യുദ്ധത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അത്യന്തം അപകടകരമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ പ്രതിരോധ മന്ത്രി പേരെടുത്തു പറഞ്ഞില്ലെങ്കിലും സൗദി അറേബ്യയെയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സൗദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂണില്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിന് പറഞ്ഞ കാരണങ്ങളിലൊന്ന് ഖത്തറിന്റെ ഇറാന്‍ ബന്ധമായിരുന്നു.

news

ഇറാന്‍ നമ്മുടെ അയല്‍രാജ്യമാണ്. അവരുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ യുദ്ധത്തിന് പോകുന്നതിന് പകരം മേശയ്ക്കു ചുറ്റുമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും അല്‍ അത്തിയ്യ പറഞ്ഞു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളം ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് ഖത്തര്‍ യുദ്ധക്കൊതിയുള്ള രാജ്യമല്ല, ചര്‍ച്ചയിലൂടെയുള്ള പ്രശ്‌നപരിഹാരമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 10,000ത്തോളം യു.എസ് സൈനികരുള്ള ഖത്തറിലെ അല്‍ ഉദൈദ് താവളം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കും അഫ്ഗാനിലെ താലിബാനുമെതിരായ യുദ്ധത്തില്‍ ഉപയോഗിച്ചിരുന്നു.
English summary
A senior Qatari official has told an international security conference in Singapore that his country will not be dragged into any conflict with Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X