• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാനുമായി ചര്‍ച്ചയ്ക്ക് സൗദി അറേബ്യ തയ്യാറായെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സൗദി

റിയാദ്: ഇറാനുമായുള്ള സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ സൗദിയുടെ നീക്കം. ഇറാനുമായി പരോക്ഷ ചര്‍ച്ചയ്ക്ക് സൗദി സന്നദ്ധത അറിയിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിനോടും പാകിസ്താനോടും ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയിലെ അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാനുമായി സൗദി ചര്‍ച്ചയ്ക്ക് ഒരുങ്ങിയതത്രെ. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താനോടും ഇറാഖിനോടും വിഷയം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അറേബ്യയില്‍ പ്രതിഷേധ കൊടുങ്കാറ്റ്; ഇറാഖില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു, വീണ്ടും വിപ്ലവം

അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് സൗദിയും അമേരിക്കയും യൂറോപും ആരോപിക്കുന്നത്. എന്നാല്‍ ഇറാന്‍ നിഷേധിക്കുകയും ചെയ്യുന്നു. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് യമനിലെ ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിസമ്മതിച്ചിരുന്നു. ഇതാണ് സൗദിയെ മാറ്റി ചിന്തിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പാകിസ്താനും ഇറാഖും വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറായെന്നും സൗദി ഇക്കാര്യം നിരാകരിച്ചുവെന്നുമാണ് സൗദി സര്‍ക്കാര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്. സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് ഇറാനും സൗദിയും നടത്തുന്ന ചര്‍ച്ച പരിഹാരം കാണുമെന്നും ഇറാന്‍ സ്പീക്കര്‍ അലി ലാരിജാനി പറഞ്ഞു.

English summary
Saudi, Iran take steps towards indirect talks: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more