കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവ് അന്തരിച്ചു, സല്‍മാന്‍ പുതിയ ഭരണാധികാരി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്(90) അന്തരിച്ചു. പുതിയ ഭരണാധികാരിയായി സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ചുമതലയേറ്റിട്ടുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടു കൂടിയാണ് കിങ് അബ്ദുള്ളയുടെ മരണം സ്ഥിരീകരിച്ചത്. അടുത്ത കിരീടവാകാശിയായി സല്‍മാന്റെ അര്‍ദ്ധസഹോദരന്‍ മുഖ്‌റിന്റെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

King Abdullah

ഫഹദ് ബിന്‍ അബ്ദുല്‍ അസീസിന്റെ മരണത്തെ തുടര്‍ന്ന് 2005ലാണ് അബ്ദുള്ള അധികാരമേല്‍ക്കുന്നത്. കുറഞ്ഞ കാലം കൊണ്ടു തന്നെ ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളായി മാറാന്‍ അദ്ദേഹത്തിനു സാധിച്ചു. ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ ശക്തരായ ഭരണാധികാരികളുടെ പട്ടികയില്‍ അബ്ദുള്ളാ രാജാവ് ഏഴാം സ്ഥാനത്തുണ്ടായിരുന്നു.

King Salman

ആധുനിക സൗദി അറേബ്യയുടെ ആദ്യത്തെ രാജാവായ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ സൗദിന്റെ മകനായി 1924ലാണ് ജനിച്ചത്. 38ാം വയസ്സില്‍ അറേബ്യന്‍ നാഷണല്‍ ഗാര്‍ഡിന്റെ തലവനായി പൊതുരംഗത്തെത്തി. ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുള്ള ഫഹദ് രാജാവ് രോഗബാധിതനായതിനെ തുടര്‍ന്ന് 1996ലും രാജാവിന്റെ ഔദ്യോഗിക ചുമതലകള്‍ വഹിച്ചിരുന്നു.

English summary
Saudi Arabia's King Abdullah died early on Friday and his brother Salman became king,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X