കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്; സൗദിയുമായി ചര്‍ച്ചയ്ക്ക് ഇറാനും, ഒമാന്റെ നീക്കം...

Google Oneindia Malayalam News

റിയാദ്/ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ ഐക്യശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സൗദി രാജാവിന്റെ നീക്കം. ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍ത്താനിയെ റിയാദിലേക്ക് ക്ഷണിച്ച് സൗദി രാജാവിന്റെ കത്ത്. ഈ മാസം 10ന് റിയാദില്‍ നടക്കുന്ന ജിസിസി വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ക്ഷണം.

അതേസമയം, സൗദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇരുരാജ്യങ്ങളും സമാധാന ശ്രമങ്ങളുമായി മുന്നോട്ടുവന്നാല്‍ മേഖല കൂടുതല്‍ ശാന്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ശുഭ സൂചനകളാണ് അറബ് ലോകത്ത് നിന്ന് ലഭിക്കുന്നത്....

ജിസിസി വാര്‍ഷിക ഉച്ചകോടി

ജിസിസി വാര്‍ഷിക ഉച്ചകോടി

ജിസിസി വാര്‍ഷിക ഉച്ചകോടി ഡിസംബര്‍ പത്തിന് റിയാദിലാണ് ഇത്തവണ നടക്കുന്നത്. യുഎഇയില്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടി റിയാദിലേക്ക് മാറ്റുകയായിരുന്നു. സൗദി രാജാവ് സല്‍മാന്‍ ഖത്തര്‍ അമീറിനെ ക്ഷണിച്ച് അയച്ച കത്ത് ലഭിച്ചുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തര്‍ അമീര്‍ ക്ഷണം സ്വീകരിക്കുമോ

ഖത്തര്‍ അമീര്‍ ക്ഷണം സ്വീകരിക്കുമോ

വിദേശകാര്യ മന്ത്രാലയമാണ് സൗദി രാജാവിന്റെ കത്ത് സ്വീകരിച്ചത്. ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി മുഖേനയാണ് കത്ത് അയച്ചത്. ഖത്തര്‍ അമീര്‍ ക്ഷണം സ്വീകരിച്ച് സൗദിയിലേക്ക് പോകുമോ എന്ന് വ്യക്തമല്ല. ജിസിസിയിലെ ആറ് രാഷ്ട്ര നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 മേഖലയില്‍ മഞ്ഞുരുക്കം

മേഖലയില്‍ മഞ്ഞുരുക്കം

ഖത്തര്‍ അമീര്‍ സൗദിയിലെ ഉച്ചകോടിയില്‍ പങ്കെടുത്താല്‍ ഗള്‍ഫ് മേഖലയില്‍ മഞ്ഞുരുക്കം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ഉച്ചകോടിക്ക് ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നില്ല. പ്രതിനിധിയെ അയക്കുകയായിരുന്നു. 2017ല്‍ കുവൈത്തിലെ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തെങ്കിലും കാര്യമായ തീരുമാനങ്ങളുണ്ടായിരുന്നില്ല.

 ഇറാന്‍ പ്രസിഡന്റ് പറഞ്ഞത്

ഇറാന്‍ പ്രസിഡന്റ് പറഞ്ഞത്

അതേസമയം, സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. സൗദിയുമായി ബന്ധം പുനരാരംഭിക്കുന്നതില്‍ ഇറാന് തടസമില്ല. എല്ലാ അയല്‍രാജ്യങ്ങളുമായും ഇറാന്‍ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും റൂഹാനി പറഞ്ഞു.

സമവായത്തിന് ഒമാന്‍

സമവായത്തിന് ഒമാന്‍

ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ഇറാന്‍ സന്ദര്‍ശനത്തിന് എത്തിയ വേളയിലാണ് ഹസന്‍ റൂഹാനി തന്റെ നിലപാട് വ്യക്തമാക്കിയത്. ഒമാന്‍ മുന്‍കൈയ്യെടുത്ത് യമനിലെ യുദ്ധം അവസാനിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ഖത്തര്‍ സൗദി പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഒമാന്‍ ആവശ്യപ്പെട്ടിരുന്നു.

വിദേശികള്‍ പുറത്തുപോണം

വിദേശികള്‍ പുറത്തുപോണം

സുന്നി വിഭാഗം ഭരിക്കുന്ന സൗദിയും ഷിയാ വിഭാഗം ഭരിക്കുന്ന ഇറാനും തമ്മില്‍ കടുത്ത ഭിന്നത തുടരുന്നതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബന്ധം മെച്ചപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്. മേഖലയില്‍ നിന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ ശക്തികളെ പുറത്താക്കണമെന്നാണ് ഇറാന്റെ നിലപാട്.

കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ പെട്ടു; തിരിച്ചെത്താന്‍ മോഹം, ഏറ്റെടുക്കില്ലെന്ന് ടിഎംസികൂറുമാറി ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍ പെട്ടു; തിരിച്ചെത്താന്‍ മോഹം, ഏറ്റെടുക്കില്ലെന്ന് ടിഎംസി

English summary
Saudi king invites Qatar emir to Riyadh summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X