കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവിന് ഇസ്ലാമിക വ്യക്തിത്വ പുരസ്‌കാരം; സേവനപെരുമയില്‍ തിളങ്ങി സല്‍മാന്‍

ഇസ്ലാമിനും മുസ്ലിംകള്‍ക്കും വിശുദ്ധ ഖുര്‍ആനിനും വേണ്ടി ചെയ്ത സേവനങ്ങള്‍ പരിശോധിച്ചാണ് ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുക.

  • By Ashif
Google Oneindia Malayalam News

ദുബായ്: തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ സൗദി രാജാവ് സല്‍മാന്‍ ബില്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിനെ ഇത്തവണത്തെ ഇസ്ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ആണ് സല്‍മാന്‍ രാജാവിനെ തിരഞ്ഞെടുത്തത്. ദുബായ് ഭരണാധികാരിയുടെ സാംസ്‌കാരിക കാര്യ ഉപദേഷ്ടാവും ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ സംഘാടക സമിതി അധ്യക്ഷനുമായ ഇബ്രാഹീം മുഹമ്മദ് ബു മില്‍ഹയാണ് തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.

Salman

ഇസ്ലാമിനും മുസ്ലിംകള്‍ക്കും വിശുദ്ധ ഖുര്‍ആനിനും വേണ്ടി ചെയ്ത സേവനങ്ങള്‍ പരിശോധിച്ചാണ് ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുക. കഴിഞ്ഞ 21 വര്‍ഷത്തെ സേവനങ്ങളാണ് സമിതി പരിശോധിച്ചത്. ഇസ്ലാമിക ലോകത്തെ നിരവധി പ്രമുഖര്‍ അവസാന പട്ടികയില്‍ ഇടംപിടിച്ചിരുന്നു. അതില്‍ നിന്നാണ് സല്‍മാന്‍ രാജാവിനെ തിരഞ്ഞെടുത്തത്.

മക്കയിലും മദീനയിലുമെത്തുന്ന ആഗോള തലത്തില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് യാതൊരു പ്രയാസവും നേരിടാത്ത വിധം സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതാണ് സൗദി രാജാവിനെ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ കാരണമായതെന്ന് ഇബ്രാഹീം മുഹമ്മദ് പറഞ്ഞു.

English summary
The Custodian of the Two Holy Mosques King Salman bin Abdulaziz Al Saud is the Islamic Personality of the Year of the 21st edition of the Dubai International Holy Quran Award (DIHQA)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X