കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേഹാസ്വസ്ഥ്യം; സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് ആശുപത്രിയിൽ

  • By Desk
Google Oneindia Malayalam News

റിയാദ്; സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധനകൾക്കായാണ് അദ്ദേഹത്തെ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സൗദിയിലെ കിംഗ് ഫൈസൽ സ്പെഷിലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സൗദി ന്യൂസ് ഏജൻസിയായ എസ്പിഎ റിപ്പോർട്ട് ചെയ്തു. മറ്റ് വിശദാംശങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

Recommended Video

cmsvideo
സൗദി രാജാവ് ആശുപത്രിയില്‍

അബ്ദുള്ളാ രാജാവിന്റെ മരണശേഷമാണ് സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയത്.സൗദിയുടെ ഭരണാധികാരിയാകും മുൻപ് 2-1 / 2 വർഷത്തിൽ കൂടുതൽ സൗദി കിരീടാവകാശിയായും 2012 മുതൽ ഡെപ്യൂട്ടി പ്രീമിയർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 50 വർഷത്തിലേറെ കാലം റിയാദ് മേഖലയിലെ ഗവർണറായും സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ആണ് അടുത്ത കിരീടവകാശി.

23-1421993191-sal

സൗദി അറേബ്യയെ അടിമുടി മാറ്റിയ നേതാവാണ് മുഹമ്മദ് ബിൻ സൽമാൻ. യാഥാസ്ഥിതിക മുസ്‌ലിം രാജ്യത്തിലെ സാമൂഹിക നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനും സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകിയതിനും സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിച്ചതിനും മുൻകൈയെടുത്തയാളാണ് ഇദ്ദേഹം. 2017 ലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി അറേബ്യയുടെ കിരീവകാശിയായി ചുമതലയേറ്റെടുത്തത്. സൽമാൻ രാജാവ് റിയാദിന്‍റെ ഗവര്‍ണറായിരുന്ന സമയത്താണ് സല്‍മാന്‍ അദ്ദേഹത്തിന്‍റെ ഉപദേശകസ്ഥാനത്തേക്ക് വന്ന് രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്.

പ്രിയങ്കയെ ഫോണ്‍ ചെയ്ത് സച്ചിന്‍....കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണം, മഞ്ഞുരുകുന്നു, ഒരൊറ്റ ആവശ്യം!!പ്രിയങ്കയെ ഫോണ്‍ ചെയ്ത് സച്ചിന്‍....കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണം, മഞ്ഞുരുകുന്നു, ഒരൊറ്റ ആവശ്യം!!

'45ാം വയസ്സില്‍ തന്നെ പ്രധാനമന്ത്രിയാകാനുളള പോക്കാണോ'? സച്ചിൻ പൈലറ്റിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ്'45ാം വയസ്സില്‍ തന്നെ പ്രധാനമന്ത്രിയാകാനുളള പോക്കാണോ'? സച്ചിൻ പൈലറ്റിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ്

ഇന്ന് കര്‍ക്കിടക വാവ്; തീര്‍ത്ഥഘട്ടങ്ങളിലെ ബലിതര്‍പ്പണം ഉപേക്ഷിച്ചു, ഇത്തവണ വാവുബലി വീടുകളിലേക്ക്ഇന്ന് കര്‍ക്കിടക വാവ്; തീര്‍ത്ഥഘട്ടങ്ങളിലെ ബലിതര്‍പ്പണം ഉപേക്ഷിച്ചു, ഇത്തവണ വാവുബലി വീടുകളിലേക്ക്

English summary
Saudi King Salman admitted to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X