പാവപ്പെട്ട മുസ്ലീംങ്ങള്‍ക്ക് സൗജന്യമായി ഉംറ നിര്‍വ്വഹിക്കാന്‍ സൗദി രാജാവ് അവസരം ഒരുക്കുന്നു
സൗദി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ട മുസ്ലീംങ്ങള്‍ക്ക് സൗജന്യ ഉംറ നിര്‍വ്വഹിക്കാനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഉംറ സന്ദര്‍ശനം വഴി രാജ്യത്തിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നു തന്നെ ധനം സ്വരൂപിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുക.
ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വ്വഹിക്കാനും അവസരം ലഭിക്കുന്നവരെ പ്രത്യേകമായി രാജ്യത്ത് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം താമസിയാതെ സൗദി രാജാവ് പ്രഖ്യാപിക്കുമെന്ന് അധിക്രതര്‍ അറിയിച്ചു.

ഇതിനായി പ്രത്യേക ചാരിറ്റി ഫൗണ്ടേഷന് രൂപം നല്‍കും. ഈ ഫൗണ്ടേഷന്‍ വിവിധ രാജ്യങ്ങളിലുള്ള ഔദ്യോഗിക സംഘടനകളുമായി ബന്ധപ്പെട്ടായിരിക്കും സൗജന്യ ഉംറയ്ക്കുള്ള് ആളുകളെ കണ്ടെത്തുക.












Click it and Unblock the Notifications