സൗദി രാജാവിന്റെ അംഗരക്ഷകന് വെടിയേറ്റ് മരിച്ചു; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
റിയാദ്: സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസിന്റെ അംഗ രക്ഷകന് വെടിയേറ്റ് മരിച്ചു. ജനള്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹാം ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍വച്ചാണ് വെടിയേറ്റത്. ഇവിടെയുണ്ടായ തര്‍ക്കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സല്മാന് രാജാവിന്റെ തൊട്ടടുത്ത് എപ്പോഴുമുണ്ടായിരുന്ന വ്യക്തിയാണ് അല്‍ ഫഗ്ഹാം.

ജിദ്ദയിലെ സുഹൃത്തിന്റെ വീട്ടില്‍ അല്‍ ഫഗ്ഹാം എത്തുന്ന വേളയില്‍ പരിചയക്കാരനായ മംദൂഹ് അലി അവിടെയുണ്ടായിരുന്നു. ഇരുവരും തമ്മില്‍ സംസാരത്തിനിടെ വാക്കേറ്റമായി. അലി വീട്ടില്‍ നിന്ന് പുറത്തുപോകുകയും പിന്നീട് തോക്കുമായി എത്തി വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വീട്ടില്‍ ജോലിക്കാരായ ഫിലിപ്പിനോക്കും ഗൃഹനാഥന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അല്‍ ഇഖ്ബരിയ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ ഇല്ല.
അലിയോട് കീഴടങ്ങാന്‍ ഫഗ്ഹാമിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അവര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അലി സ്വയം വെടിവച്ച് മരിച്ചു. ഫഗ്ഹാമിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സൗദി രാജാവിന്റെ കൂടെ എപ്പോഴുമുണ്ടായിരുന്ന ഫഗ്ഹാം സൗദിക്കാര്ക്കിടയില് സുപരിചിതനാണ്. ഇദ്ദേഹം മുന്‍ രാജാവ് അബ്ദുല്ലയ്ക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications