കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

Google Oneindia Malayalam News

റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ അംഗ രക്ഷകന്‍ വെടിയേറ്റ് മരിച്ചു. ജനള്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്ഹാം ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍വച്ചാണ് വെടിയേറ്റത്. ഇവിടെയുണ്ടായ തര്‍ക്കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സല്‍മാന്‍ രാജാവിന്റെ തൊട്ടടുത്ത് എപ്പോഴുമുണ്ടായിരുന്ന വ്യക്തിയാണ് അല്‍ ഫഗ്ഹാം.

King

ജിദ്ദയിലെ സുഹൃത്തിന്റെ വീട്ടില്‍ അല്‍ ഫഗ്ഹാം എത്തുന്ന വേളയില്‍ പരിചയക്കാരനായ മംദൂഹ് അലി അവിടെയുണ്ടായിരുന്നു. ഇരുവരും തമ്മില്‍ സംസാരത്തിനിടെ വാക്കേറ്റമായി. അലി വീട്ടില്‍ നിന്ന് പുറത്തുപോകുകയും പിന്നീട് തോക്കുമായി എത്തി വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടില്‍ ജോലിക്കാരായ ഫിലിപ്പിനോക്കും ഗൃഹനാഥന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അല്‍ ഇഖ്ബരിയ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ ഇല്ല.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

അലിയോട് കീഴടങ്ങാന്‍ ഫഗ്ഹാമിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അവര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അലി സ്വയം വെടിവച്ച് മരിച്ചു. ഫഗ്ഹാമിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സൗദി രാജാവിന്റെ കൂടെ എപ്പോഴുമുണ്ടായിരുന്ന ഫഗ്ഹാം സൗദിക്കാര്‍ക്കിടയില്‍ സുപരിചിതനാണ്. ഇദ്ദേഹം മുന്‍ രാജാവ് അബ്ദുല്ലയ്‌ക്കൊപ്പവും ജോലി ചെയ്തിട്ടുണ്ട്.

English summary
Saudi King Salman's bodyguard shot dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X