കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പ്രശ്‌നങ്ങള്‍ കടുക്കുന്നു, തിരിച്ചുവരില്ലെന്ന് അബ്ദുലസീസ്, സല്‍മാന്‍ രാജാവിനോട് എതിര്‍പ്പ്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വന്‍ പ്രശ്‌നങ്ങള്‍ക്കാണ് സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുലസീസ് തുടക്കമിട്ടിരുന്നത്. യെമനില്‍ സൗദിയുടെ ഇടപെലുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്താവന. ഇത് വന്‍ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. സൗദി രാജാവ് സല്‍മാനും കിരീടാവകാസി മുഹമ്മദ് ബിന്‍ സല്‍മാനും ഈ പ്രസ്താവനയോടെ അബ്ദുള്‍ അസീസുമായി ഇടഞ്ഞ് നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇനി സൗദിയിലേക്ക് വരുന്നില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അബ്ദുലസീസ് രാജകുമാരന്‍.

യെമനില്‍ സൗദിയുടെ ഇടപെടല്‍ മനുഷ്യത്വരഹിതമാണെന്ന് ഐക്യരാഷ്ട്ര സഭ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. സാധാരണക്കാരെയാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം ലക്ഷ്യമിടുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെ യെമനില്‍ നിന്ന് ശക്തമായ പ്രതിഷേധം സല്‍മാന്‍ രാജാവിനെതിരെ ഉയര്‍ന്നിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അബ്ദുലസീസ് നടത്തിരിക്കുന്നത്.

 സംഭവം ഇങ്ങനെ...

സംഭവം ഇങ്ങനെ...

യെമന്‍-ബഹ്‌റൈനി പ്രക്ഷോഭകര്‍ അബ്ദുലസീസ് രാജകുമാരന്റെ ലണ്ടനിലെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഡൗണ്‍ ഡൗണ്‍ അല്‍സൗദ്, ക്രിമിനല്‍ കുടുംബം എന്നായിരുന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചത്. ഇതോടെ അല്‍സൗദ് കുടുംബത്തെ നിങ്ങള്‍ എന്തിനാണ് കുറ്റം പറയുന്നതെന്ന് അബ്ദുലസീസ് ചോദിക്കുകയായിരുന്നു. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മൊത്തം അല്‍സൗദ് കുടുംബത്തെ കുറ്റംപറയേണ്ടതില്ലെന്നും രാജകുമാരന്‍ പ്രതിഷേധക്കാരോട് പറഞ്ഞു.

കടന്നുപോയ പ്രസ്താവന

കടന്നുപോയ പ്രസ്താവന

യെമനിലെയും മറ്റുപ്രശ്‌നങ്ങള്‍ക്ക് കാരണം ചില വ്യക്തികളാണെന്നായിരുന്നു അടുത്ത പരാമര്‍ശം. അതിന് കുടുംബത്തെ മുഴുവന്‍ കുറ്റംപ്പറയേണ്ടതില്ല. ആ വ്യക്തികളാണ് എല്ലാം തീരുമാനിക്കുന്നത്. മറ്റാരും അതില്‍ ഇടപെടാറില്ല. അതേസമയം ആരാണ് യെമനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് ചോദിച്ചപ്പോള്‍ സല്‍മാന്‍ രാജാവാണെന്നായിരുന്നു. അബ്ദുലസീസ് പറഞ്ഞത്. അദ്ദേഹത്തിനൊപ്പം രാജ്യത്തുള്ള ചിലരുണ്ടെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

സല്‍മാന്‍ രാജാവ് കലിപ്പില്‍

സല്‍മാന്‍ രാജാവ് കലിപ്പില്‍

അതേസമയം ഈ സംഭാഷണങ്ങളുടെ വീഡിയോ വലിയ വൈറലായിരുന്നു. ഇതോടെ സൗദിയിലെ ഭരണ തലത്തില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി അബ്ദുലസീസ് രംഗത്തെത്തി. അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങളാണ് വ്യക്തമാക്കിയത്. സര്‍ക്കാരില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരായതിനാല്‍ രാജകുടുംബമാണ് ഇതിന് മറുപടി നല്‍കേണ്ടതെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ സല്‍മാന്‍ രാജാവ് ഈ പ്രസ്താവനയില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്.

പറഞ്ഞതില്‍ ഉറച്ച് തന്നെ

പറഞ്ഞതില്‍ ഉറച്ച് തന്നെ

സല്‍മാന്‍ രാജാവിനെ കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് അബ്ദുലസീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം മാധ്യമങ്ങള്‍ താന്‍ തിരുത്തിയതായി നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഈ പ്രസ്താവനയെ തുടര്‍ന്ന് അബ്ദുലസീസിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് സൗദിയിലേക്ക് തിരിച്ചില്ലെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.

കുടുംബം തെറ്റിപ്പിരിയുമോ?

കുടുംബം തെറ്റിപ്പിരിയുമോ?

സൗദിയിലെ രാജകുടുംബത്തില്‍ നിന്ന് ഇത് ആദ്യമായിട്ടാണ് ഒരാള്‍ ഇത്തരമൊരു നിലപാട് എടുക്കുന്നത്. അത് തീര്‍ത്തും അപ്രതീക്ഷിതം തന്നെയാണ്. സല്‍മാന്‍ രാജാവിന്റെ ഭരണകൂടത്തില്‍ നിന്നും പരസ്യമായി മാറി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അബ്ദുലസീസ്. അതേസമയം സൗദിയിലേക്ക് അദ്ദേഹം തിരിച്ചുവന്നില്ലെങ്കില്‍ കുടുംബത്തിനുള്ളില്‍ വലിയ ഭിന്നിപ്പിന് അത് കാരണമാകും. ഇപ്പോള്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ വരെ താളം തെറ്റിക്കാന്‍ ഇതുവഴി സാധിക്കും.

ഇനി ഏകാധിപത്യം നടക്കില്ല

ഇനി ഏകാധിപത്യം നടക്കില്ല

സല്‍മാന്‍ രാജാവും കിരീടാവകാശിയും ചേര്‍ന്ന് നടത്തുന്ന ഏകാധിപത്യം ഇനി നടക്കില്ലെന്ന സൂചനയാണ് ഇതിലൂടെ അഹമ്മദ് രാജകുമാരന്‍ മുന്നോട്ട് വെക്കുന്നത്. യെമനിലെ ആക്രമണങ്ങളില്‍ കുടുംബത്തിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ ഇനി ഭരണതലത്തിലെ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം മതിയെന്ന നിലപാടാണ് അദ്ദേഹം എടുത്തിരിക്കുന്നത്. അതേസമയം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിയമനത്തെ നേരത്തെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട് അബ്ദുലസീസ്. അലീജിയന്‍സ് കൗണ്‍സിലില്‍ ഇതിന് അധികാരമുള്ള മൂന്ന് അംഗങ്ങളാണ് ഒരാളാണ് അദ്ദേഹം.

പണ്ടേയുള്ള പിണക്കം

പണ്ടേയുള്ള പിണക്കം

സല്‍മാന്‍ രാജാവുമായി പണ്ടേയുള്ള പിണക്കമാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്. നേരത്തെ മുമ്പത്തെ ഭരണാധികാരിയും മറ്റൊരു സഹോദരനുനമായി അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുലസീസ് മരിച്ചപ്പോള്‍ ഇരുവരും സ്വരചേര്‍ച്ചയില്‍ അല്ലായിരുന്നു. വെറും രണ്ട് ഫോട്ടോ മാത്രമാണ് ഈ അവസരത്തില്‍ ഇരുവരും ചേര്‍ന്ന് ലഭിച്ചത്. ഇത് അന്താരാഷ്ട്ര തലത്തിലടക്കം വാര്‍ത്തയായിരുന്നു. അതേസമയം പലതരത്തിലുള്ള അധികാരങ്ങള്‍ സല്‍മാന്‍ രാജാവ് അബ്ദുലസീസിന് നല്‍കിയിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇത് ഒഴിവാക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തിരിച്ചുവരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപിബിജെപിയെ നയിക്കുന്നത് അമിത് ഷാ.... മോദിയുടെ റോള്‍ എന്ത്.... സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപി

സൗദിയിൽ സമൂഹമാധ്യങ്ങളിലെ ട്രോളുകൾക്ക് വിലക്ക്; നിയമം ലംഘിച്ചാൽ 5 വർഷം തടവും ആറുകോടിയോളം പിഴയും..സൗദിയിൽ സമൂഹമാധ്യങ്ങളിലെ ട്രോളുകൾക്ക് വിലക്ക്; നിയമം ലംഘിച്ചാൽ 5 വർഷം തടവും ആറുകോടിയോളം പിഴയും..

English summary
saudi king's brother is considering self exile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X