കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ വിവാഹപ്പാര്‍ട്ടിക്ക് നേരെ സൗദി വ്യോമാക്രമണം; 10 സ്ത്രീകള്‍ കൊല്ലപ്പെട്ടു

  • By Lekhaka
Google Oneindia Malayalam News

സനാ: വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാഹനത്തിനു നേരെ സൗദി സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് സ്ത്രീകളും രണ്ട് പെണ്‍കുട്ടികളുമുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി യെമന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനു നേരെ മൂന്നുതവണയാണ് വ്യോമാക്രമണം നടന്നതെന്ന് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സബാ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. തലസ്ഥാനമായ നഗരമായ സനയുടെ കിഴക്ക് ഭാഗത്തുള്ള മഗ് രിബ് ഗവര്‍ണറേറ്റിലെ ഹരീബ് അല്‍ ഖറാമിഷ് ജില്ലയില്‍ രാത്രിയാണ് ആക്രമണമുണ്ടായത്.

സംഭവത്തെ കുറിച്ച് സൗദിസഖ്യം പ്രതികരിച്ചിട്ടില്ല. ഒരു കുടുംബത്തിലെ 30നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടികളുടെ പ്രായം വ്യക്തമല്ല. സിവിലിയന്‍ കൂട്ടക്കൊലയാണ് സൗദി സഖ്യം നടത്തിയിരിക്കുന്നത് ഹൂത്തികളുടെ രാഷ്ട്രീയവിഭാഗമാണ് അന്‍സാറല്ല വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

blood

2015ലാണ് സൗദി സഖ്യം യമന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെടുന്നത്. ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ അനുകൂല ശിയാവിഭാഗമായ ഹൂത്തികള്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു സൗദി സഖ്യത്തിന്റെ ഇടപെടല്‍. അബ്ദുര്‍റബ്ബ് മന്‍സൂര്‍ഹാദി പ്രസിഡന്റായ യമന്‍ സര്‍ക്കാരിനെ പുനസ്ഥാപിക്കുകയെന്നതാണ് സൗദി സഖ്യത്തിന്റെ ലക്ഷ്യം. എന്നാല്‍ രണ്ട് വര്‍ഷം നീണ്ട സൈനിക നടപടികള്‍ക്ക് ശേഷവും ഹൂത്തിവിമതരുടെ ശക്തി ക്ഷയിപ്പിക്കാന്‍ സഖ്യത്തിന് സാധിച്ചിട്ടില്ല. എന്നുമാത്രമല്ല, കൂടുതല്‍ പ്രദേശത്തേക്ക് അവരുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ചെയ്രിക്കുന്നത്. അതേസമയം, ഹൂത്തികള്‍ക്കെതിരായ നടപടികളുടെ പേരില്‍ യമനിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ സൗദി നടപടിയെ തുടര്‍ന്ന് കുട്ടികളടക്കം ലക്ഷക്കണക്കിനാളുകള്‍ പട്ടിണിമരണത്തിന്റെ വക്കത്താണെന്ന് യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ കുറ്റപ്പെടുത്തിയിരുന്നു.
English summary
At least eight women and two girls heading home from a wedding have been killed in an air attack in central-west Yemen, a health official has told Al Jazeera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X