കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരാംകോ ആക്രമണത്തിന് മറുപടിയുമായി സൗദി.... യെമനില്‍ 4 ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്തു!!

Google Oneindia Malayalam News

Recommended Video

cmsvideo
യെമന്‍ വീണ്ടും യുദ്ധക്കളമാകുന്നു, 4 ഹൂത്തി കേന്ദ്രങ്ങള്‍ തകര്‍ത്തു, saudi iran controversy

റിയാദ്: ഇടവേളയ്ക്ക് ശേഷം യെമന്‍ വീണ്ടും യുദ്ധക്കളമാകുന്നു. അരാംകോ ആക്രമണത്തിന് തിരിച്ചടിയായി സൈനിക ഓപ്പറേഷന്‍ നടത്തിയിരിക്കുകയാണ് സൗദി അറേബ്യ. നിര്‍ണായക രഹസ്യ കേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് സൗദി സഖ്യത്തിന്റെ വാദം. ഇതോടെ സമാധാനം പുനസ്ഥാപിക്കപ്പെടുന്ന പ്രതീക്ഷ യെമനില്‍ തീര്‍ത്തും ഇല്ലാതാക്കിയിരിക്കുകയാണ്. ഇറാന്റെ സഹായത്തോടെയാണ് ആക്രമണം നടത്തുന്നതെന്നാണ് സൗദിയുടെ വാദം.

അതേസമയം സൗദിക്കെതിരെ തുറന്ന പോരാട്ടം ഇനി തുടര്‍ച്ചയായി ഉണ്ടാവുമെന്ന ഹൂത്തികളുടെ വെല്ലുവിളിയാണ് സൈനികത നീക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അരാംകോ ആക്രമണത്തില്‍ സൗദി ഭരണകൂടം ശക്തമായ തിരിച്ചടിക്കാണ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇതോടെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല ഒരിക്കല്‍ കൂടി സംഘര്‍ഷ ഭരിതമായിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ആക്രമണത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സൗദി.

ഹൊദൈദയില്‍ ആക്രമണം

ഹൊദൈദയില്‍ ആക്രമണം

യെമനിലെ തുറമുഖ നഗരമായ ഹുദൈദയിലാണ് സൗദി സഖ്യം സൈനിക നീക്കം നടത്തിയിരിക്കുന്നത്. സൗദിയുടെ എണ്ണ സംഭരണ ശാലകളില്‍ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയാണ് ഇതെന്നാണ് സൂചന. ഹൂത്തികളുടെ തന്ത്രപ്രധാനമായ നാല് കേന്ദ്രങ്ങള്‍ തകര്‍ത്തതായ സൗദി അവകാശപ്പെട്ടു. ദൂരെ നിന്ന് ബോട്ടുകളെ നിയന്ത്രിക്കുന്ന കേന്ദ്രം, കടല്‍ മൈനുകള്‍ ഒളിപ്പിച്ച കേന്ദ്രങ്ങള്‍ എന്നിവയും തകര്‍ത്തതില്‍ ഉള്‍പ്പെടും.

സംഘര്‍ഷം കത്തുന്നു

സംഘര്‍ഷം കത്തുന്നു

ബാബ് അല്‍ മണ്ഡബ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര വ്യാപാര മേഖല വഴി കടന്നുപോകുന്ന കപ്പലുകളെ ഭീഷണിപ്പെടുത്താനായി ഹൂത്തികള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് പ്രധാനമായും തകര്‍പ്പെട്ടത്. അതേസമയം യുഎന്നുമായുള്ള കരാര്‍ സൗദി സഖ്യം ലംഘിച്ചതായി ഹൂത്തികള്‍ പറഞ്ഞു. നേരത്തെ സ്‌ഫോടന വസ്തുക്കള്‍ നിറച്ച ബോട്ട് തകര്‍ത്തതായി സൗദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്.

ജനങ്ങള്‍ക്ക് ഭീഷണിയില്ല

ജനങ്ങള്‍ക്ക് ഭീഷണിയില്ല

ജനങ്ങളോട് മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സൗദി സഖ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാളും കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരമാണ് ഇവിടെ ആക്രമണം നടന്നത്. ഹൂത്തികളെ മാത്രമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചെന്നും സൗദി വ്യക്തമാക്കി. അതേസമയം സ്‌ഫോടനങ്ങള്‍ യെമന്‍ ജനതയെ വീണ്ടും ഭയത്തിലേക്ക് തള്ളിയിട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

പോരിനൊരുങ്ങി യുഎസ്

പോരിനൊരുങ്ങി യുഎസ്

സൗദിയിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് നേരത്തെ പറഞ്ഞിരുന്നു. ഇറാനുമായി യുദ്ധത്തിനുള്ള ഒരുക്കത്തിലാണെന്ന സൂചനയും അമേരിക്ക നല്‍കുന്നത്. അതേസമയം യുഎസ്സോ സൗദിയോ ഇറാനെതിരെ ചെറുവിരല്‍ അനക്കിയാല്‍ മഹായുദ്ധം കാണേണ്ടി വരുമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെങ്കില്‍ അവര്‍ ഉപരോധം പിന്‍വലിക്കണം. എന്നാല്‍ സൗദിയുമായി ചര്‍ച്ചയ്ക്ക് ഏത് നിമിഷവും തയ്യാറാണെന്നും സരീഫ് വ്യക്തമാക്കി.

ഇറാന് പങ്കില്ല

ഇറാന് പങ്കില്ല

ആക്രമണം നടത്തിയ സ്‌ഫോടക വസ്തുകളുടെ ഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് ഇറാനില്‍ നിര്‍മിച്ചതാണെന്ന് കണ്ടെത്തിയെന്ന് സൗദി പ്രതിരോധ മന്ത്രിലായ വക്താവ് തുര്‍ക്കി അല്‍ മാല്‍ക്കി പറഞ്ഞു. ഇറാന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നാണ് മിസൈലുകള്‍ സൗദിയിലേക്ക് വന്നതെന്നും മാല്‍ക്കി വ്യക്തമാക്കി. അതേസമയം ഇറാന് ആക്രമണത്തില്‍ പങ്കില്ലെന്ന് സരീഫ് പറഞ്ഞു. ഹൂത്തികളാണ് ആക്രമണം നടത്തിയതെന്ന് അവര്‍ പറയുന്നുണ്ടെന്നും സരീഫ് പറഞ്ഞു. സൗദിയിലെ ആക്രമണത്തില്‍ മൊത്തം എണ്ണ ശേഖരത്തിന്റെ നാലിലൊരു ഭാഗം നശിച്ചിരുന്നു.

<strong>രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!</strong>രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!

English summary
saudi led coalition launches military operation in yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X