Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ തിരിച്ചടിയില്‍ പകച്ച് ഹൂതികള്‍; ഹുദൈദയില്‍ ശക്തമായ ആക്രമണം

റിയാദ്: സദി അറേബ്യയുടെ എണ്ണക്കമ്പനിയായ അരാംകോയുടെ ജിദ്ദയിലെ എണ്ണസംഭരണ വിതരണകേന്ദ്രത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി. യമന്‍ തലസ്ഥാനമായ സന്‍ആയിലെയും ഹുദൈദയിലെയും ഹൂതി ശക്തി കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് സൗദി സഖ്യസേന ബോംബ് വര്‍ഷം നടത്തി. ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വിമതരുടെ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായും സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലിക് പറഞ്ഞു. തുറമുഖ നഗരമായ ഹുദൈദയില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള വൈദ്യുതി നിലയവും എണ്ണ സംഭരണകേന്ദ്രവും സഖ്യസേന ആക്രമിച്ചു. യമനിലെ റാസ് ഈസ വിമാനത്താവളവും സഖ്യസേന ഉന്നമിട്ടു.

h

കഴിഞ്ഞദിവസമാണ് സദിയിലെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ യമനിലെ ഹൂതി വിമതര്‍ ആക്രമിച്ചത്. മിസൈലുകളും ഡ്രോണുകളുമുപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ രണ്ടു ടാങ്കറുകള്‍ക്ക് തീപിടിച്ചിരുന്നു. ഏരെ നേരത്തിന് ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്. പ്രത്യാക്രമണങ്ങള്‍ ഉണ്ടാവുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമതരുടെ കൈവശമുള്ള യമനിലെ എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ആക്രമണം നടക്കുന്ന വേളയില്‍ സാധാരകണക്കാര്‍ ഇരകളാകാതിരിക്കാനായിരുന്നു മുന്നറിയിപ്പ്.

സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ആഗോള സാമ്പത്തിക രംഗത്തെ നേരിട്ട് ബാധിക്കും. എണ്ണയ്ക്ക് വില ഉയരാന്‍ ഇടയാക്കുന്നതാണിത്. ഈ സാഹചര്യത്തിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിയുടെ സഹായത്തിന് എത്തുന്നത്. അതേസമയം, സൗദി യുദ്ധം അവസാനിപ്പിക്കണമെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭ സമാധാന നീക്കങ്ങള്‍ നടത്തിയിരുന്നു എങ്കിലും ഫലം കണ്ടിട്ടില്ല. സമാധാന ചര്‍ച്ച അടുത്ത മാസം നടക്കുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല എന്നാണ് ഹൂതികള്‍ അറിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സമാധാന ചര്‍ച്ച എത്രത്തോളം ഫലം ചെയ്യുമെന്ന കാര്യം അവ്യക്തമാണ്.

സൗദി അതിര്‍ത്തി സേനയില്‍ ഇനി വനിതകളും

റിയാദ്: സൗദി അറേബ്യയില്‍ അതിര്‍ത്തി സംരക്ഷണ സേനയില്‍ ഇനി സ്ത്രീകളും. വനിതകള്‍ക്ക് അതിര്‍ത്തി സേനയില്‍ ചേരുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ശനിയാഴ്ച മുതല്‍ സ്ത്രീകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. മാര്‍ച്ച് 31 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. സൗദിക്കാരായ 25നും 35നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അതിര്‍ത്തി സേനയില്‍ അവസരം ലഭിക്കുക. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകാന്‍ പാടില്ല. നേരത്തെ സൈനിക സേവനം നടത്തിയവരാകരുത്. മറ്റേതെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവരും ആകരുത്. വിവിധ തലത്തിലുള്ള പരീക്ഷക്ക് ശേഷമായിരിക്കും ജോലി ലഭിക്കുക. സൗദിയിലെ ജോലികളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്ന നയമാണ് ഭരണകൂടം നടപ്പാക്കുന്നത്. വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+