ലുലു ഗ്രൂപ്പിന് അഭിമാന നിമിഷം; സംസം ജലം ഇനി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും വിതരണം ചെയ്യും
മക്ക: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും കടുത്ത നിയന്ത്രണങ്ങളാണ് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉംറ തീര്‍ത്ഥാടനം നേരത്തെ തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹജ്ജ് സംബന്ധിച്ച കാര്യങ്ങളില്‍ ഇതുവരെ തീരുമാനം സ്വീകരിച്ചിട്ടില്ല.
റംസാന് മാസത്തിലും മക്ക, മദീന ഹറം പള്ളികളിൽ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്. ഇരു ഹറമുകളിലും റംസാനിലെ പ്രത്യേക നമസ്കാരമായ തറാവീസ് നടക്കുന്നുണ്ടെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. ഇതിനിടയിലാണ് സംസം ജലം വിതരണം ചെയ്യുന്നതിനായി ഭരണ കൂടം ലുലു ഹൈപ്പർമാർക്കറ്റിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഹറം കാര്യവകുപ്പ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തിയത്. കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി.

കൂടുതൽ പ്രദേശങ്ങളിലേക്ക്
സൗദി അറേബ്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഹറം കാര്യ വകുപ്പ് പദ്ധതി പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി 5 ലിറ്റർ സംസം കാനുകൾ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തി. ഈ ആഴ്ച അവസാനത്തോടെ വിതരണം ആരംഭിക്കും.

ഒപ്പ് വെച്ചത്
പദ്ധതി പ്രകാരം സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സംസം ജലം ലഭ്യമാവും. വിതരണക്കരാറില്‍ ഇരുവിഭാഗവും കഴിഞ്ഞ ദിവസം ഒപ്പു വെച്ചു. ഹറം കാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് നാഷണൽ വാട്ടർ കമ്പനി ചീഫ് എക്സിക്യൂട്ടീ ഓഫീസർ എൻജിനീയർ മുഹമ്മദ് അൽ മൗക്കാലിയും ലുലുവിനെ പ്രതിനിധീകരിച്ച ജിദ്ദ റീജണൽ ഡയറക്ടർ മുഹമ്മദ് റഫീഖുമാണ് ഒപ്പ് വെച്ചത്.

സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
ഹറം വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു കാന്‍ വീതമായിരിക്കും ലഭിക്കുകയെന്നാണ് അറിയാന്‍ കഴിയുന്നത്. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളോടെയാണ് ലുലു ഉള്‍പ്പടേയുള്ള സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രവര്ത്താനുമതിയുള്ളത്.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications