കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുലു ഗ്രൂപ്പിന് അഭിമാന നിമിഷം; സംസം ജലം ഇനി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും വിതരണം ചെയ്യും

Google Oneindia Malayalam News

മക്ക: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും കടുത്ത നിയന്ത്രണങ്ങളാണ് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉംറ തീര്‍ത്ഥാടനം നേരത്തെ തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹജ്ജ് സംബന്ധിച്ച കാര്യങ്ങളില്‍ ഇതുവരെ തീരുമാനം സ്വീകരിച്ചിട്ടില്ല.

റംസാന്‍ മാസത്തിലും മക്ക, മദീന ഹറം പള്ളികളിൽ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്. ഇരു ഹറമുകളിലും റംസാനിലെ പ്രത്യേക നമസ്കാരമായ തറാവീസ് നടക്കുന്നുണ്ടെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. ഇതിനിടയിലാണ് സംസം ജലം വിതരണം ചെയ്യുന്നതിനായി ഭരണ കൂടം ലുലു ഹൈപ്പർമാർക്കറ്റിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഹറം കാര്യവകുപ്പ്

ഹറം കാര്യവകുപ്പ്

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തിയത്. കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി.

കൂടുതൽ പ്രദേശങ്ങളിലേക്ക്

കൂടുതൽ പ്രദേശങ്ങളിലേക്ക്

സൗദി അറേബ്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഹറം കാര്യ വകുപ്പ് പദ്ധതി പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി 5 ലിറ്റർ സംസം കാനുകൾ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തി. ഈ ആഴ്ച അവസാനത്തോടെ വിതരണം ആരംഭിക്കും.

ഒപ്പ് വെച്ചത്

ഒപ്പ് വെച്ചത്

പദ്ധതി പ്രകാരം സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സംസം ജലം ലഭ്യമാവും. വിതരണക്കരാറില്‍ ഇരുവിഭാഗവും കഴിഞ്ഞ ദിവസം ഒപ്പു വെച്ചു. ഹറം കാര്യ വകുപ്പിനെ പ്രതിനിധീകരിച്ച് നാഷണൽ വാട്ടർ കമ്പനി ചീഫ് എക്സിക്യൂട്ടീ ഓഫീസർ എൻജിനീയർ മുഹമ്മദ് അൽ മൗക്കാലിയും ലുലുവിനെ പ്രതിനിധീകരിച്ച ജിദ്ദ റീജണൽ ഡയറക്ടർ മുഹമ്മദ് റഫീഖുമാണ് ഒപ്പ് വെച്ചത്.

സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി

സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി

ഹറം വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു കാന്‍ വീതമായിരിക്കും ലഭിക്കുകയെന്നാണ് അറിയാന്‍ കഴിയുന്നത്. കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളോടെയാണ് ലുലു ഉള്‍പ്പടേയുള്ള സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രവര്‍ത്താനുമതിയുള്ളത്.

ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് എങ്ങനെ എടുക്കാം;നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി,കേരളത്തില്‍ 2 സ്റ്റോപ്പ്ശ്രമിക് ട്രെയിനില്‍ ടിക്കറ്റ് എങ്ങനെ എടുക്കാം;നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി,കേരളത്തില്‍ 2 സ്റ്റോപ്പ്

 ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്?: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്?: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

 കേരളത്തിന്റെ സമ്പത്ത് ബിംബം ചുമക്കുന്ന കഴുതയോ ? : വൈറലായി കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ് കേരളത്തിന്റെ സമ്പത്ത് ബിംബം ചുമക്കുന്ന കഴുതയോ ? : വൈറലായി കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ്

English summary
saudi lulu hypermarkets begins delivering zamzam water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X