കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കോടികളുടെ വെട്ടിപ്പ്; നഷ്ടമായത് നാലര കോടി, മലയാളി മുങ്ങി!!

Google Oneindia Malayalam News

റിയാദ്/തിരുവനന്തപുരം: സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് കോടികളുടെ വെട്ടിപ്പ്. നാലര കോടി രൂപയുടെ വെട്ടിപ്പാണ് ആദ്യപരിശോധനയില്‍ കണക്കാക്കുന്നത്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മാനേജരായ മലയാളി മുങ്ങി. ഇയാളെ പിടികൂടാന്‍ കേരളാ പോലീസും ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ എത്തിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ലുലുവിന്റെ വ്യാജ സീലുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കഴക്കൂട്ടം പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ സൗദി വിട്ടുവെന്നാണ് കമ്പനിയുമായി ബന്ധമുള്ളവര്‍ പറയുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

 തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ്

തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ്

തട്ടിപ്പ് നടത്തി മുങ്ങിയത് തിരുവനന്തപുരം സ്വദേശി ഷിജു ജോസഫ് ആണെന്നാണ് പറയപ്പെടുന്നത്. 2.23 ദശക്ഷം (ഏകദേശം 4.24 കോടി രൂപ) മാണ് നഷ്ടം. നാല് വര്‍ഷത്തോളമായി മാനേജരായി ജോലി ചെയ്യുകയാണ് ഷിജു. ഇയാള്‍ നാട്ടിലേക്ക് പോയെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

പ്രതി ചെയ്തത്

പ്രതി ചെയ്തത്

റിയാദിലെ മുറബ്ബ ലുലു ബ്രാഞ്ചിലാണ് ഷിജു ജോസഫ് ജോലി ചെയ്തിരുന്നത്. സ്ഥാപന മേധാവികള്‍ അറിയാതെ വന്‍തോതില്‍ സാധനങ്ങള്‍ വിതരണക്കാരില്‍ നിന്ന് വാങ്ങുകയായിരുന്നു ഇയാള്‍. ഇതിന് വേണ്ടി ലുലുവിന്റെ വ്യാജ സീലുകളും തയ്യാറാക്കിയിരുന്നുവത്രെ.

തട്ടിപ്പ് പുറത്തായത് ഇങ്ങനെ

തട്ടിപ്പ് പുറത്തായത് ഇങ്ങനെ

വന്‍തോതില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് മറിച്ചുവില്‍ക്കുകയാണ് ചെയ്തത്. സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ല് അക്കൗണ്ട്‌സ് വകുപ്പില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കമ്പനി നടത്തിയ പരിശോധനയില്‍ ഷിജുവാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി.

 ലീവ് വാങ്ങി നാട്ടിലേക്ക്

ലീവ് വാങ്ങി നാട്ടിലേക്ക്

എന്നാല്‍ അടിയന്തര ലീവ് വാങ്ങി ഷിജു നേരത്തെ നാട്ടിലേക്ക് തിരിച്ചുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചപ്പോള്‍ ഷിജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടിലെ വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടിലെത്തിയില്ലെന്നാണ് അറിഞ്ഞത്.

നിയമനടപടി തുടങ്ങി

നിയമനടപടി തുടങ്ങി

തട്ടിപ്പ് ബോധ്യപ്പെട്ട പശ്ചാത്തലത്തില്‍ ലുലു ഗ്രൂപ്പ് നിയമനടപടികള്‍ ആരംഭിച്ചു. സംസ്ഥാന പോലീസിന് ലുലു ഗ്രൂപ്പ് അധികൃതര്‍ പരാതി നല്‍കി. ഡിജിപി, തിരുവനന്തപുരം കളക്ടര്‍, കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. കഴക്കൂട്ടം പോലീസ് ഷിജുവിനെ തിരയുന്നുണ്ട്. സൗദിയിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.

സൗദി നിതാഖാത്ത്: വിദേശികള്‍ കടകള്‍ തുറക്കുന്നില്ല; മക്കയും മദീനയും ആശ്വാസം!! ബഖാലയും...സൗദി നിതാഖാത്ത്: വിദേശികള്‍ കടകള്‍ തുറക്കുന്നില്ല; മക്കയും മദീനയും ആശ്വാസം!! ബഖാലയും...

English summary
Saudi Arabia LULU supermarket fraud case: Police searched Malayali Man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X