കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ കൈവച്ചാല്‍ പിഴ; നിയമം തിങ്കളാഴ്ച മുതല്‍

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ ഇനി വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ വെറുതെയൊന്ന് തൊട്ടാല്‍ മതി; 150 സൗദി റിയാല്‍ പിഴ കിട്ടും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക കാമറ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്. അടുത്ത തിങ്കാളാഴ്ച മുതല്‍ പിഴയീടാക്കാനുള്ള തീരുമാനം നടപ്പില്‍ വരും. ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് (മുറൂര്‍) അറിയിച്ചതാണ് ഇക്കാര്യം.

അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയാവാമെന്ന് താലിബാന്‍അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയാവാമെന്ന് താലിബാന്‍

അടുത്ത തിങ്കളാഴ്ച മുതല്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈകൊണ്ട് എടുക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ ചെയ്താല്‍ ആദ്യ വട്ടം 150 റിയാലാണ് പിഴ. നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ നിന്ന് 300 റിയാല്‍ പിഴയീടാക്കും. അതോടൊപ്പം നിയമം ലംഘിച്ചവരെ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്യും.

traffic-

ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് റോഡുകളില്‍ പ്രത്യേക കാമറകള്‍ ട്രാഫിക് വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് സൗദിയിലെ വാഹനാപകടങ്ങള്‍ക്കു പിന്നിലെ പ്രധാന കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമലംഘകര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കാന്‍ സൗദി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. റിയാദിലെ കിംഗ് അബ്ദുല്ല റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ നഗരത്തിലെ 13.8 ശതമാനം വാഹനാപകടങ്ങളും ഉണ്ടാവുന്നത് മൊബൈല്‍ ഫോണിന്റെ ഉപയോഗം കാരണമാണെന്ന് കണ്ടെത്തിയിരുന്നു. റിയാദ് നഗരത്തിലെ 13 പ്രധാന ട്രാഫിക് സോണുകളിലായി 1700 കാറുകളെ നിരീക്ഷിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 2015 മുതലേ വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗത്തിന് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു.

പുതുതായി സ്ഥാപിച്ച കാമറകള്‍ മൊബൈല്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതും ഏതാനും ആഴ്ചകളായി നിരീക്ഷിച്ചുവരികയാണെങ്കിലും നിയമലംഘകര്‍ക്ക് പിഴ ഏര്‍പ്പെടുത്തിയിരുന്നില്ല. തിങ്കളാഴ്ച മുതല്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ട്രാഫിക് അധികൃതര്‍ അറിയിച്ചു.

സൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! വനിതാ മന്ത്രിയുംസൗദിയെ പിടിച്ചുകുലുക്കി രാജാവ്; പട്ടാള മേധാവിയെ പുറത്താക്കി, കൂട്ടപ്പുറത്താക്കല്‍!! വനിതാ മന്ത്രിയും

കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ശ്രീദേവി.. നടിയെ ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്ക്!കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ ശ്രീദേവി.. നടിയെ ഏറ്റുവാങ്ങാനുള്ള നിയോഗം ഒരു മലയാളിക്ക്!

English summary
The use of mobile phone while driving will be electronically monitored from Monday, the Directorate General of Traffic (Muroor) announced on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X