കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയില്‍ ഹോട്ടലില്‍ തീപ്പിടുത്തം; തീര്‍ഥാടകരെ ഒഴിപ്പിച്ചു, ഇന്ത്യക്കാര്‍ സുരക്ഷിതര്‍

  • By Ashif
Google Oneindia Malayalam News

റിയാദ്: മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിക്കുന്ന ഹോട്ടലില്‍ തീപ്പിടുത്തം. ഹാജിമാരെ വേഗത്തില്‍ ഒഴിപ്പിച്ചതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് നായിഫ് അല്‍ ശരീഫ് പറഞ്ഞു.

13

അസീസിയ ജില്ലയിലെ ഹോട്ടലിലെ എട്ടാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ശീതീകരണ സംവിധാനത്തിലുണ്ടായ പ്രശ്‌നമാണ് തീ പടരാന്‍ ഇടയാക്കിയത്. 600 പേര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു.

ഇന്ത്യക്കാര്‍ ഈ ഹോട്ടലില്‍ താമസിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തുര്‍ക്കി, യമന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന ഹാജിമാരാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. തീ പടര്‍ന്ന ഉടനെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പിന്നീട് തീ അണച്ച ശേഷം ഇവരെ തിരിച്ചെത്തിച്ചുവെന്ന് ശരീഫ് പറഞ്ഞു.

ഹജ്ജിന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് മക്ക ലക്ഷ്യമാക്കി എത്തുന്നത്. കഴിവുള്ളവര്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും ഹജ്ജ് നിര്‍വഹിക്കണമെന്നാണ് ഇസ്ലാമിക വിശ്വാസം.

English summary
A hotel in the Saudi Arabian city of Makkah, where two million Muslims will perform the annual Hajj pilgrimage, was evacuated Monday after a fire broke out, the civil defence service said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X