കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പൗരന്‍ ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ നല്‍കിയത് 2.2 കോടി..!! അതും അപരിചിതന്..!!

  • By അനാമിക
Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികളെ പുറത്താക്കി സ്വദേശിവത്ക്കരണത്തിന് നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കാരുണ്യത്തിന്റെ ഒരു കഥ പുറത്ത് വരുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു ഇന്ത്യക്കാരനെ കോടികള്‍ നല്‍കിയാണ് ഒരു സൗദി പൗരന്‍ മരണത്തില്‍ നിന്നും രക്ഷിച്ചത്.

Read Also: പിണറായിയുടെ തലവെട്ടാന്‍ പറഞ്ഞ കുന്ദന്റെ പേജില്‍ കേറി മേഞ്ഞ് മലയാളികള്‍..!! തെറി കൊണ്ടഭിഷേകം..!!

Read Also: മലയാള താരങ്ങള്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ച് വേഷങ്ങള്‍ വാഗ്ദാനം ചെയ്തു..! നടിയുടെ വെളിപ്പെടുത്തല്‍ !!

കാരുണ്യം കൈനീട്ടിയപ്പോൾ

ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരനാണ് സൗദി സ്വദേശിയുടെ കാരുണ്യം കൊണ്ട് ജീവന്‍ തിരിച്ച് ലഭിച്ചിരിക്കുന്നത്. അവാദ് അലി ഖുറയ്യ എന്ന സൗദി വ്യാപാരിയാണ് ചേപുരിയോട് കാരുണ്യം കാട്ടിയത്.

നൽകിയത് കോടികൾ

പതിമൂന്ന് ലക്ഷം റിയാല്‍ അതായത് 2.20 കോടി ഇന്ത്യന്‍ രൂപയാണ് ചേപുരിയ്ക്ക് വേണ്ടി അവ്വാദ് അലി ഖുറയ്യ സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കിയത്. ചേപുരിയെ ഇതിന് മുന്‍പ് യാതൊരു മുന്‍പരിചയവും ഖുറയ്യയ്ക്ക് ഇല്ലായിരുന്നുവെന്നതാണ് അത്ഭുതം.

മരണം കാത്ത്

സൗദിയിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷമായി മരണം കാത്ത് കഴിയുകയായിരുന്നു ചേപുരി. ഇയാള്‍ തെലങ്കാന നിസാമാബാദ് സ്വദേശിയാണ്.

വേണ്ടത് കോടികൾ

കൊല്ലപ്പെട്ട ആളുടെ കുടുംബം ആവശ്യപ്പെടുന്ന പണം ദയാധനമായി നല്‍കിയാല്‍ മാത്രമേ ചേപുരിക്ക് മോചനം സാധ്യമാവുകയുള്ളു എന്നതായിരുന്നു സാഹചര്യം. 13 ലക്ഷം റിയാല്‍ ആയിരുന്നു ആ കുടുംബം ആവശ്യപ്പെട്ടത്.

അപരിചന്റെ സഹായം

അത്രയും പണം സംഘടിപ്പിക്കുക എന്നത് ചേപുരിയുടെ കുടുംബത്തിന് അസാധ്യമായിരുന്നു. മരണം ഉറപ്പിച്ച് ദിവസങ്ങളെണ്ണി ജയിലില്‍ കഴിയുമ്പോഴാണ് അപരിചിതനായ ഒരാള്‍ സഹായവുമായി എത്തിയ വിവരം ജയില്‍ അധികൃതര്‍ അറിയിക്കുന്നത്.

കുടുംബം രക്ഷപ്പെട്ടു

ദഹറാനില്‍ വന്‍കിട യന്ത്രങ്ങളുടെ കച്ചവടക്കാരനാണ് അവാദ് അലി ഖുറയ്യ. ചേപുരിയും ഖുറയ്യയും ഇതിന് മുന്‍പ് പരസ്പരം കണ്ടിട്ടുപോലുമില്ലായിരുന്നു. ഖുറയ്യ പണം നല്‍കിയതോടെ ചേപുരിയുടെ ജീവനും ഒരു കുടുംബത്തിന്റെ ഭാവിയുമാണ് വീണ്ടും രക്ഷപ്പെട്ടിരിക്കുന്നത്.

English summary
Saudi Citizaen saved an Indian from capital punishment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X