റമദാന് അടുത്തു; വ്യാപാര സ്ഥാപനങ്ങളിലെ വില വര്‍ധനയും തട്ടിപ്പുകളും തടയാന്‍ സൗദിയില്‍ പ്രത്യേക സംഘം
ജിദ്ദ: റമദാന് ആസന്നമായ സാഹചര്യത്തില്‍ സാധനങ്ങളുടെ വില അന്യായമായി വര്‍ധിപ്പിക്കുകയും വ്യാജ ഓഫറുകളും മറ്റും നല്കി ഉപഭോക്താക്കളെ പറ്റിക്കുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികളെടുക്കാന്‍ സൗദി വാണിജ്യമന്ത്രാലയം. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിടികൂടുന്നതിനായി മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകഴിഞ്ഞു.
പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ചെറിയ കടകളും പരിശോധിച്ച് നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. റമദാനില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

റമദാനിലെ വന്‍ ഡിമാന്റ് കണക്കിലെടുത്ത് വിലവര്‍ധിപ്പിക്കുക, വ്യാജ ഓഫറുകള്‍ നല്കി ആളുകളെ പറ്റിക്കുക, വ്യാജ ട്രേഡ് മാര്‍ക്കുകള്‍ പതിച്ച് സാധനങ്ങള്‍ വില്‍ക്കുക, എക്സപയറി ഡേറ്റുകള്‍ തിരുത്തുക, അധിക വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ പതിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനാണ് പ്രത്യേക സംഘം പരിശോധനകള്‍ നടത്തുക. റമദാന് പ്രൊമോഷന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഓഫറുകളും ശരിയാം വിധം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പരിശോധനകള്‍ നടത്തും.
കഴിഞ്ഞ റമദാനില്‍ 12000ത്തിലേറെ ഷോപ്പുകളും മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതില്‍ 600ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ മാത്രം വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സൂക്ഷിച്ച 66,000 സമൂസകള്‍ ഉള്‍പ്പെടെ ധാരാളം ഭക്ഷ്യപദാര്‍ഥങ്ങള്‍ പിടികൂടി നശിപ്പിച്ചു. 77,000 വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി, പ്രമുഖ കമ്പനികളുടെ നാല് ലക്ഷത്തോളം വ്യാജസ്റ്റിക്കറുകള്‍ കണ്ടെത്തി നശിപ്പിച്ചതായും മന്ത്രാലയം ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന ഉപഭോക്താക്കള്‍ 1900 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ഇക്കാര്യം അറിയിക്കണമെന്നും വക്താവ് പറഞ്ഞു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications