Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്നേഹിച്ച് വളര്‍ത്തിയ മകള്‍ കാമുകനൊപ്പം പോയി, മകളുടെ ശവത്തെപ്പോലും വെറുത്ത് സൗദി മാതാവ്

റിയാദ്: ജീവിതത്തില്‍ പിണക്കങ്ങളും ഇണക്കങ്ങളും സാധാരണമാണ്. ഒരു വ്യക്തി എത്ര ക്രൂരനായാലും അയാള്‍ മരിയ്ക്കുമ്പോള്‍ ഹോ നല്ല മനുഷ്യനായിരുന്നു എന്ന് പറഞ്ഞ് വയ്ക്കുന്നതാണ് പതിവ്. മരിയ്ക്കുമ്പോള്‍ എല്ലാവരും നല്ലവരാകുന്നുവെന്ന് ചുരുക്കും. മകളുടെ ശവത്തിന് പോലും മാപ്പ് കൊടുക്കാത്ത സൗദിയിലെ ഒരു അമ്മ വാര്‍ത്തകളില്‍ നിറയുന്നു.

മകള്‍ വിവാഹം കഴിച്ചയാളെ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. യുവതിയെക്കാള്‍ തീരെ പ്രായം കുറഞ്ഞയാളെയാണ് അവര്‍ വിവാഹം ചെയ്തത്. ഈ വിവാഹത്തെ അമ്മ എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പൊന്നും വകവയ്ക്കാതെ മകള്‍ ഇഷ്ടപ്പെട്ടയാളെ തന്നെ വിവാഹം കഴിച്ചു. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും മകളോട് ക്ഷമിയ്ക്കാന്‍ അമ്മ തയ്യാറായില്ല.

Saudi

ഇതിനിടെ മകള്‍ മരിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ മൃതദേഹം എത്തിച്ചിട്ട് ബന്ധുക്കള്‍ അമ്മയെ കാത്തിരുന്നു. മൃതദേഹം ഖബറടക്കും മുന്‍പെങ്കിലും അമ്മയെത്തി മകള്‍ക്ക് മാപ്പ് കൊടുത്താലോ എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അമ്മ എത്തിയതേയില്ല. ഒടുവില്‍ ശവമഞ്ചം അമ്മയുടെ വീട്ടില്‍ എത്തിച്ചു. പക്ഷേ പുറത്തിറങ്ങാനോ മകളെ ഒരുനോക്ക് കാണാനോ അമ്മ തയ്യാറായില്ല. അവസാനം മകളുടെ മൃതദേഹം ഖബറടക്കി. കാന്‍സര്‍ ബാധിച്ചാണ് സ്ത്രീ മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+