കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്ക ഹറമിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ബാരിക്കേഡുകളും വാതിലും തകര്‍ന്നു, കുതിച്ചെത്തി സൈനികര്‍

Google Oneindia Malayalam News

മക്ക: സൗദി അറേബ്യയിലെ മക്ക മസ്ജിദുല്‍ ഹറാമിലേക്ക് കാര്‍ ഇടിച്ചുകയറ്റി യുവാവ്. പള്ളിയുടെ പുറംഭാഗത്തുള്ള ഗേറ്റിലൂടെ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഹറമിന് അകത്തേക്ക് അതിവേഗമെത്തി ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊറോണ കാരണം തീര്‍ഥാടകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ആള്‍ക്കൂട്ടമില്ലാത്തത് അപകടം കുറച്ചു. കാര്‍ ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

1

പള്ളിയുടെ പുറം ഭാഗത്ത് ഹറമിന്റെ പരിധിയില്‍പ്പെടുന്ന സ്ഥലത്തെ ബാരിക്കേഡുകള്‍ കാര്‍ ഇടിച്ചു തകര്‍ന്നു. ശേഷം വാതിലില്‍ ഇടിച്ചാണ് നിന്നത്. വാതിര്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ലെന്ന് സൗദി പത്രമായ ഒക്കാസ് റിപ്പോര്‍ട്ട് ചെയ്തു. സൗദി പൗരനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ പ്രോസിക്യൂട്ടര്‍ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ഡ്രൈവര്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയുടെ ഔദ്യോഗിക ചാനലായ സൗദി ഖുര്‍ആന്‍ തുടര്‍ച്ചയായി ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.

Recommended Video

cmsvideo
Saudi Arabia announces Rs 5 Lakh as compensation for the family of health workers

ഈ മാസം ആദ്യത്തിലാണ് സൗദി ഭരണകൂടം ഉംറ തീര്‍ഥാടനത്തിന് ഘട്ടങ്ങളായി തുടക്കം കുറിച്ചത്. ഏഴ് മാസത്തോളം തീര്‍ഥാടനം നടന്നിരുന്നില്ല. ഇപ്പോള്‍ ഘട്ടങ്ങളായി അനുവദിക്കുകയാണ്. വൈദ്യ പരിശോധനകള്‍ക്ക് ശേഷമാണ് ഉംറ ചെയ്യാന്‍ അനുവദിക്കുന്നത്. നാളെ മുതല്‍ വിദേശികള്‍ക്കും ഉംറക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഏറെകുറെ എടുത്തുമാറ്റുകയാണ്.

English summary
Saudi News: Car rammed into the gate of the Grand Mosque in Mecca
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X